സംഘംവിഹാര്‍:  ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച് യുവാവ് ഗര്‍ഭിണിയായ ഭാര്യയെ ജീവനോടെ കത്തിച്ചു. ഡല്‍ഹിയിലെ സംഘംവിഹാറിലാണ് സംഭവം. ഭര്‍ത്താവ് വിവേക് കുമാര്‍ (26)നെ പോലീസ് അറസ്റ്റ് ചെയ്തു.20 ശതമാനത്തോളം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. 

സെപ്റ്റംബര്‍ എട്ടിനാണ് സംഭവം. വീട്ടിലെത്തിയ വിവേക് ഭാര്യയോട് ഭക്ഷണം ആവശ്യപ്പെട്ടു. ഭാര്യ ഭക്ഷണം നല്‍കിയ ഉടനെ തന്നെ വിവേക് പാത്രം വലിച്ചെറിയുകയും ചെയ്തു. ഭക്ഷണത്തെച്ചൊല്ലി വിവേക് ഭാര്യയോട് വഴക്കിടുകയും ചെയ്തു. പുലര്‍ച്ചെ 1.30 ന് കിടന്നുറങ്ങുകയായിരുന്ന ഭാര്യയുടെ ദേഹത്ത് വിവേക് തീകൊളുത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടത്തെയിയ വിവേകിന്റെ മാതാപിതാക്കളാണ് ഇവരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്.

content Highlight: Unsatisfied food, man sets ablaze pregnant wife in Delhi