News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 14, 2019

ഹിമാ ദാസിനെ റിലേ ടീമില്‍നിന്ന്‌ ഒഴിവാക്കി

featured image

ന്യൂഡല്‍ഹി: ദോഹയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ ഹിമാ ദാസ്‌ പങ്കെടുക്കാന്‍ സാധ്യതയില്ല.
4-400 മീറ്റര്‍ റിലേ, 4-400 മീറ്റര്‍ മിക്‌സഡ്‌ റിലേ ഇനങ്ങളില്‍ ഹിമ ഉള്‍പ്പെടെ ഏഴ്‌ താരങ്ങളാണു പങ്കെടുക്കേണ്ടത്‌്. അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ എ.എഫ്‌.ഐക്ക്‌ അയച്ചു കൊടുത്ത എന്‍ട്രി ലിസ്‌റ്റില്‍നിന്ന്‌ ഹിമയെ ഒഴിവാക്കിയെന്നാണു സൂചന. ജിസ്‌ന മാത്യു, എം.ആര്‍. പൂവമ്മ, രേവതി വീരമണി, ശുഭ വെങ്കടേശന്‍, വി.കെ. വിസ്‌മയ, രാംരാജ്‌ വിത്യ എന്നിവര്‍ വനിതകളുടെ 4-400 മീറ്റര്‍ റിലേ ടീമിലുണ്ട്‌.
മിക്‌സഡ്‌ റിലേയില്‍ ജേക്കബ്‌ അമോജ്‌, മുഹമ്മദ്‌ അനസ്‌, നോഹ ടോം നിര്‍മല്‍ എന്നിവര്‍ക്കൊപ്പം വിസ്‌മയ, ജിസ്‌ന, പൂവമ്മ എന്നിവരാണു മത്സരിക്കുന്നത്‌. ഹിമയുടെ പേര്‌ ഉള്‍പ്പെടുത്താന്‍ ഫെഡറേഷനു സമയമുണ്ട്‌. 19 വയസുകാരിയായ ഹിമയ്‌ക്ക് വിടാതെ പിന്തുടരുന്നു പരുക്കാണു തിരിച്ചടിയായതെന്നാണു സൂചന.
കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിനു ശേഷം ഹിമയ്‌ക്കു വിട്ടുമാറാത്ത പുറംവേദനയുണ്ട്‌. ഏപ്രിലില്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ 400 മീറ്റര്‍ ഹീറ്റ്‌സ് പൂര്‍ത്തിയാക്കാന്‍ ഹിമയ്‌ക്കായില്ല. പുറംവേദന മൂലമാണു ഹിമ മത്സരം പൂര്‍ത്തിയാക്കാത്തതെന്നു ഡെപ്യൂട്ടി ചീഫ്‌ കോച്ച്‌ രാധാകൃഷ്‌ണന്‍ നായര്‍ പറഞ്ഞു. ദീര്‍ഘദൂര ഓട്ടത്തിനിടെയാണു താരത്തിനെ പരുക്ക്‌ കൂടുതല്‍ അലട്ടുന്നത്‌.
ലോക ചാമ്പ്യന്‍ഷിപ്പിനു തയാറെടുക്കുന്നതിന്റെ ഭാഗമായി നടന്ന യൂറോപ്യന്‍ പര്യടനത്തിലും ഹിമയുടെ പ്രകടനം മെച്ചമായില്ല.
ജൂലൈ രണ്ട്‌ മുതല്‍ 20 വരെ 200 മീറ്ററില്‍ നാലു സ്വര്‍ണ മെഡലുകള്‍ നേടാന്‍ അസം താരത്തിനായി. 400 മീറ്ററില്‍ ഒരുവട്ടമാണു സ്വര്‍ണം നേടിയത്‌. ഓഗസ്‌റ്റില്‍ 300 മീറ്ററില്‍ ഒരു സ്വര്‍ണവും നേടി. സ്വന്തം ഇനമായ 400 മീറ്ററില്‍ ലോക ചാമ്പ്യന്‍ഷിപ്പ്‌ യോഗ്യത നേടാനായില്ല. ഹിമ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന്‌ എ.എഫ്‌.ഐ. ആദില്‍ സുമരിവാല പറഞ്ഞു. യൂറോപ്പിലുള്ള ഹിമാ ദാസ്‌ മടങ്ങി വന്ന ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages