News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 11, 2019

'ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ'; കുട്ടികള്‍ക്കൊപ്പം പാട്ടുപാടി ഓണം ആശംസിച്ച് മന്ത്രി എം.എം മണി

featured image

വളരെ വ്യത്യസ്തമായ രീതിയില്‍ ഓണാശംസകള്‍ നേര്‍ന്ന് എം.എം മണി. സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളിലൂടെ ട്രോളന്മാരുടെ ആശാനായി മാറിയ മന്ത്രി മണി ഇത്തവണ ഓണം ആശംസിച്ചിരിക്കുന്നത് ഏറെ വെറൈറ്റിയായാണ്. 'ഓണം വന്നല്ലോ, ഊഞ്ഞാലിട്ടല്ലോ' എന്ന പാട്ട് പാടി വീട്ടിലെ കുട്ടികള്‍ക്കൊപ്പം ആശാനും ഓണാശംസ നേര്‍ന്നു.

പഴമയുടേയും പുതുമയുടേയും സമ്മിശ്രമാണ് ഓണാഘോഷങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി വിഡിയോ ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ഓണം ഒരു പ്രതീകമാണെന്ന് പറഞ്ഞ മന്ത്രി എല്ലാ മലയാളികള്‍ക്കും ഓണആശംസകള്‍ നേരുകയും ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കൊപ്പം ഏറെ ആവേശത്തോടെയാണ് മന്ത്രി പാട്ടുപാടുന്നത്. പാട്ട് പാടിയ ശേഷം എല്ലാവര്‍ക്കും ഓണാശംസ നേരാനും ട്രോളന്മാരുടെ ആശാന്‍ മറന്നില്ല.

പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് ഇതിനോടകം വന്നിട്ടുള്ളത്. പല കമന്റുകള്‍ക്കും മറുപടി നല്‍കുകയും മന്ത്രി ചെയ്തിട്ടുണ്ട്. ട്രോളിയുള്ള കമന്റുകള്‍ക്ക് ട്രോളുകളിലൂടെ തന്നെ ആശാന്‍ മറുപടി നല്‍കിയിരിക്കുകയാണ്.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages