കോഴിക്കോട്: തിരുവോണദിവസം ജില്ലയിലെ രണ്ടിടത്തായി രണ്ടുപേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കോഴിക്കോട് കടപ്പുറത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെയും പനങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവിനെയുമാണ് കാണാതായത്. 

കൊടുവള്ളി സ്വദേശിയായ ആദില്‍ അര്‍ഷാദാണ് കോഴിക്കോട് കടപ്പുറത്ത് ഒഴുക്കില്‍പ്പെട്ടത്. കൊടുവളളിയില്‍നിന്ന് സൈക്കിളുകളില്‍ കോഴിക്കോട് കടപ്പുറത്ത് എത്തിയ സംഘം ലയണ്‍സ് പാര്‍ക്കിന് സമീപം കടലില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ ആദില്‍ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. ആദിലിനെ കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികളും അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ നടത്തുകയാണ്. 

ആനക്കാംപൊയില്‍ പനങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ ആഷിക്ക് എന്ന യുവാവിനെയും ഒഴുക്കില്‍പ്പെട്ട് കാണാതായി. ആഷിക്കിനെ കണ്ടെത്താന്‍ നാട്ടുകാരും അഗ്നിരക്ഷാസേനയും തിരച്ചില്‍ തുടരുകയാണ്. ഇതിനിടെ മലവെള്ളപ്പാച്ചിലുണ്ടായത് തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. 

Content Highlights: student goes missing in sea at kozhikode beach, youth goes missing in pankayam waterfalls