News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 12, 2019

മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് മുസ്ലീങ്ങള്‍ക്ക് അങ്ങനെ തോന്നുന്നില്ല? ആര്‍.എസ്.എസ് നേതാവ് കൃഷ്ണഗോപാല്‍

featured image

ന്യുഡല്‍ഹി: ഇന്ത്യയില്‍ മുസ്ലീങ്ങള്‍ 'ഭയപ്പാടിലാണെന്ന' ധാരണ ചോദ്യം ചെയ്ത് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍. പാഴ്‌സി, ബുദ്ധമതക്കാര്‍, ജെയ്‌നര്‍ തുടങ്ങി വളരെ ചെറിയ ന്യൂനപക്ഷമായ ഇവര്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെങ്കില്‍ മുസ്ലീങ്ങള്‍ ഭയപ്പാടിലാണെന്ന പ്രചാരണം തനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. 'വസുദൈവ കുടുംബം' എന്ന തത്വത്തില്‍ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. എല്ലാവരും സന്തുഷ്ടരായിരിക്കണമെന്നും പാകിസ്താനു വരെ ഐശ്വര്യം ഉണ്ടാകണമെന്നുമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.-കൃഷ്ണ ഗോപാല്‍ പറയുന്നു.

രാജ്യത്തെ 16 കോടിയില്‍ അധികം വരുന്ന മുസ്ലീങ്ങള്‍ ഒരിക്കലും ഭയപ്പെടേണ്ടതില്ലെന്ന ഇസ്ലാമിക പണ്ഡിതന്‍ റമീഷ് സിദ്ധിഖിയുടെ ലേഖനം ഉദ്ധരിച്ച കൃഷ്ണ ഗോപാല്‍, പിന്നെയെങ്ങനെയാണ് ഇത്തരമൊരു മനോഭാവം രൂപപ്പെട്ടതെന്നത് വലിയൊരു ചോദ്യമാണെന്നും പറയുന്നു. ബുധനാഴ്ച ഒരു പരിപാടിയിലാണ് കൃഷ്ണ പോഗാലിന്റെ പ്രസ്താവന.

'ഇന്ത്യയില്‍ എത്ര പാഴ്‌സികള്‍ ഉണ്ട്? ഏകദേശം അമ്പതിനായിരം പേര്‍ വരും, ജെയ്‌ന മതക്കാര്‍ 45 ലക്ഷവും 80 ലക്ഷത്തോളം ബുദ്ധമതക്കാരും ഉണ്ട്. ജതന്മാര്‍ അയ്യായിരത്തിന് അടുത്തുവരും. എന്നാല്‍ അവരാരും ഭയപ്പാടിലല്ല. മുസ്ലീമങ്ങള്‍ 16 കോടിയില്‍ അധികമുണ്ട്. എന്തിനാണ് അവര്‍ ഭയ%െ്പടുന്നത്. എന്തിന്? ആരില്‍ നിന്ന്? 600 വര്‍ഷത്തോളം രാജ്യം ഭരിച്ച ഒരു സമുദായം ഭയപ്പാടിലാണെന്നത് വലിയൊരു ചോദ്യമാണ്. അത് ചര്‍ച്ച ചെയ്യണം'. മുഗള്‍ ഭരണാധികാരി ഔറംഗസീബ് കൊണ്ടുവന്ന പ്രചാരണത്തെ തുടര്‍ന്ന് ആ വിഭാഗത്തിന്റെ മനോഭാവത്തിലുണ്ടായ വിള്ളലാണ് അതിനു കാരണമെന്നും അദ്ദേഹം പറയുന്നു.

മുസ്ലീങ്ങളെക്കാര്‍ കുറഞ്ഞ ജനസംഖ്യയുള്ള മറ്റു ന്യുനപക്ഷ വിഭാഗങ്ങള്‍ എല്ലാം രാജ്യത്ത് സുരക്ഷിത്വം അനുഭവിക്കുന്നുണ്ട്. ഈ രാജ്യം എല്ലാവരുടേയും ക്ഷേമത്തിനു വേണ്ടിയുള്ളതാണ്.-കൃഷ്ണ ഗേപാല്‍ പറഞ്ഞു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages