News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 10, 2019

വിവാഹ വീട്ടില്‍ വെച്ച് പരിചയപ്പെട്ടു, പിന്നീട് പ്രണയമായി മാറി; മൂന്ന് മക്കളുള്ള യുവാവും ഒരു മകളുള്ള വീട്ടമ്മയും മക്കളെയും കുടുംബത്തെയും ഉപേക്ഷിച്ച് ഒളിച്ചോടി; പിടികൂടിയ പോലീസ് പോലും ഞെട്ടി

featured image

കോഴിക്കോട്: വിവാഹിതരായ കമിതാക്കള്‍ മക്കളെയും കുടുംബത്തെയും ഉപേക്ഷിച്ച് ഒളിച്ചോടി. ഒരു വിവാഹ വീട്ടില്‍ വെച്ച് പരിചയപ്പെട്ട ഇരുവരും മാസങ്ങള്‍ക്ക് ശേഷം കുടുംബവും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ഒളിച്ചോടുകയായിരുന്നു. ഗായകനായ യുവാവിനും യുവതിക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് കിനാലൂര്‍ സ്വദേശിയായ കല്ലിടുക്കില്‍ ഷമ്മാസ്(35), നടുവണ്ണൂര്‍ സ്വദേശി കുറ്റിക്കാട്ടില്‍ ഷിബിന(31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഷമ്മാസ് മൂന്ന് മക്കളുടെ അച്ഛനും ഷിബിന ഒരു മകളുടെ അമ്മയുമാണ്. കഴിഞ്ഞ ആഗസ്റ്റ് 30 തിന് ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് ഷമ്മാസിന്റെ ഭാര്യ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലും നല്ലളം സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവരും കൊല്ലം കൊട്ടാരക്കര ഭാഗത്ത് ഒളിച്ച് താമസിക്കുകയാണെന്ന് വ്യക്തമാകുകയായിരുന്നു. ഒരു വിവാഹ വീട്ടില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages