News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 12, 2019

ഇല്ലാത്ത ക്യാന്‍സറിനു കീമോ: രജനി സമരം അവസാനിപ്പിച്ചു

featured image

ആലപ്പുഴ: ക്യാന്‍സര്‍ ഇല്ലാതെ കീമോ തെറപ്പിയ്ക്ക് വിധേയമാക്കിയ സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് രജനി സര്‍ക്കാരിനെതിരെ നടത്തിവന്ന സമരം പിന്‍വലിച്ചു. ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. മാവേലിക്കര താലൂക്ക് ഓഫീസിന് മുമ്പിലാണ് കുടുംബാംഗങ്ങളുമൊത്ത് ഇവര്‍ നിരാഹാര സമരം നടത്തി വന്നത്.

തെറ്റായ രോഗനിര്‍ണയം നടത്തിയവര്‍ക്കെതിരെ നടപടി, നഷ്ടപരിഹാരം എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ പറഞ്ഞ ഉറപ്പ് പാലിക്കാത്ത ഘട്ടത്തിലാണ് സമരം നടത്തിയതെന്ന് രജനി പറഞ്ഞു.

മാര്‍ച്ച് നാലിനാണ് കുടശനാട് സ്വദേശി രജനി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കെത്തുന്നത്. മെഡിക്കല്‍ കോളേജിലെ ലാബിലില്‍ ബയോപ്‌സ് ചെയ്യുന്നതിനൊപ്പം സ്വകാര്യലാബിലും ടെക്സ്റ്റ് ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. സ്വകാര്യ ലാബിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീമോ തുടങ്ങി. എന്നാല്‍ മെഡിക്കല്‍ കോളേജിലെ റിപ്പോര്‍ട്ടില്‍ രജനിയ്ക്ക് ക്യാന്‍സറില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതാണി പരാതിക്കാധാരം.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages