News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 14, 2019

കുളമാവില്‍ വീട്ടമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍

featured image

കുളമാവ്‌: വീട്ടമ്മയെ ദേഹോപദ്രവം ചെയ്യാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍. മുത്തിയുരുണ്ടയാര്‍ വിരുതനാട്ട്‌ ഷാജി(54)യെയാണ്‌ കുളമാവ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ ദിവസമാണ്‌ സംഭവം. എതിര്‍ത്തപ്പോള്‍ ദേഹോപദ്രവം ഏല്‍പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന്‌ അറുപതുവയസുകാരി നല്‍കിയ പരാതിയില്‍ പറയുന്നു.
അയല്‍വാസി പലതവണ ഭീഷണിപ്പെടുത്തിയതായി വീട്ടമ്മ പറഞ്ഞു. ഷാജിയുടെ ഭാര്യയും മക്കളും ഇയാളുമായി പിണങ്ങി പോയതാണ്‌. മറ്റൊരു യുവതിയാണ്‌ ഇപ്പോള്‍ ഇയാളോടൊപ്പം താമസിക്കുന്നത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. കുളമാവ്‌ എസ്‌.ഐ നാസറും സംഘവുമാണ്‌ പ്രതിയെ പിടികൂടിയത്‌.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages