News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 11, 2019

വെള്ളവുമായി ചെന്ന സൂ കീപ്പറുടെ വിരലുകള്‍ കടിച്ചെടുത്ത് ബംഗാള്‍ കടുവ

featured image

ന്യൂഡല്‍ഹി : ബംഗാള്‍ കടുവയ്ക്ക് വെള്ളവുമായി ചെന്ന സൂ കീപ്പറുടെ വിരലുകള്‍ കടുവ കടിച്ചെടുത്തു. കൂടിനുള്ളില്‍ അസുഖബാധിതനായി കിടക്കുകയായിരുന്നു കടുവ. കൂട്ടിലേക്ക് വെള്ളം വെച്ചതിന് ശേഷം ഇയാള്‍ക്ക് പെട്ടെന്ന് കൈ തിരികെ എടുക്കാന്‍ സാധിച്ചില്ല. ഇതാണ് അപകടത്തിന് കാരണം. കടുവയ്ക്ക് ഇത് ആഹാരമായില്ലെങ്കിലും വിരലുകള്‍ ശരീരത്തില്‍ യോജിപ്പിക്കാനാവില്ല.

സൂ കീപ്പറായ 48 കാരന്‍ ഫതേഹ് സിംഗിനാണ് അപകടമുണ്ടായത്. അപകടം പറ്റിയ ഉടന്‍ തന്നെ ഇയാളെ ദില്ലിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിരലുകള്‍ക്ക് സാരമായി പരിക്കേറ്റതിനാല്‍ തുന്നിച്ചേര്‍ക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പെരുവിരലിനും പരിക്കേറ്റിട്ടുണ്ട്.

2014 ലിലാണ് മൈസൂരുവില്‍ നിന്നും രമ എന്ന് പേരുള്ള ബംഗാള്‍ കടുവയെ ദില്ലയിലെ മുഗശാലയില്‍ കൊണ്ടുവരുന്നത്. അസുഖം ഉള്ളതിനാല്‍ മൃഗ ഡോക്ടര്‍മാര്‍ക്ക് പരിശോധിക്കാന്‍ സൗകര്യപ്രധമായ കൂട്ടിലായിരുന്നു കടുവ. നേരത്തെയും സമാനമായ രീതിയില്‍ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മൃഗശാല നടത്തിപ്പുകാരനായ റിയാസ് ഖാന്‍ പറഞ്ഞു. 2014 ല്‍ ഒരു വെള്ളക്കടുവ 20 വയസുള്ളയാളെ കൊന്നിരുന്നു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages