News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 11, 2019

ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

featured image

ഭുവനേശ്വര്‍: ഒമ്പതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് കോടതി വധശിക്ഷ വിധിച്ചു. ഒഡീഷ സ്വദേശിയായ 35കാരനായ കാലിക്കാണ് ജഗത്തിംഗ്പൂരിലെ പ്രത്യേക പോക്‌സോ കോടതി വധശിക്ഷ വിധിച്ചത്.

2018 മാര്‍ച്ച് 20നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന ഒമ്പത് വയസ്സുകാരിയെ മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് സമീപത്തുള്ള ആളോഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം ബലാത്സംഗം ചെയ്ത് പ്രതി കൊലപ്പെടുത്തുകയായിരുന്നു. ബലാത്സംഗ വിവരം കുട്ടി പുറത്ത് പറയുമെന്ന ഭയത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ തന്നെ ഉപേക്ഷിക്കുകയായിരുന്നു.

സംഭവം നടന്ന് തൊട്ടടുത്ത ദിവസമാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ലഭിച്ച തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ മന്നയെ അതേ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്ന നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയ മന്നയ്ക്ക്, ഇരുപത്തിയഞ്ചോളം സാക്ഷി മൊഴികളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രത്യേക പോക്‌സോ കോടതി വധശിക്ഷ വിധിച്ചത്. ജഗത്സിംഗ്പുര്‍ പ്രത്യേക പോക്‌സോ കോടതി വിധിക്കുന്ന ആദ്യ വധശിക്ഷ കൂടിയാണിത്.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages