കൊച്ചി: സ്വര്‍ണ വില പവന് 28,000 രൂപയായി കുറഞ്ഞു. 3,500 രൂപയാണ് ഗ്രാമിന്റെ വില.

ഏറ്റവും ഉയര്‍ന്ന വിലയായ 29,120 രൂപ സെപ്റ്റംബര്‍ നാലിന് രേഖപ്പെടുത്തിയതിനുശേഷം തുടര്‍ച്ചയായി വില താഴേയ്ക്കു പോകുന്നതാണ് വിപണി കണ്ടത്.

ഉത്രാടദിനമായ സെപ്റ്റംബര്‍ 10ന് രാവിലെ 28,120 രൂപയായി കുറഞ്ഞ വില വൈകീട്ടായപ്പോള്‍ 28,240 രൂപയായി വര്‍ധിച്ചിരുന്നു. തിരുവോണദിവസമായ ഇന്നലെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല. 

ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.