തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ മന്ത്രിസഭാ തീരുമാനം. സംശയം ദുരീകരിക്കാന്‍ സിബിഐ അന്വേഷിക്കട്ടെയെന്ന് മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു. 

കുറ്റാരോപിതര്‍ പോലീസുകാരനായതിനാലാണ് അന്വേഷണം സി.ബി.ഐക്ക് വിടുന്നത്. കുടുംബാംഗങ്ങളും കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ കാരണമായി. രാജ്കുമാറിന്റെ കസ്റ്റഡിയും, മരണത്തിലേക്ക് നയിക്കാനുണ്ടായ സാഹചര്യവും അന്വേഷിക്കും.

രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ എസ്പി വരെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Content Highlights: Nedumkandam custody death;Investigation hand over to cbi-cbinet decision