News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Aug 1, 2019

ലൈംഗിക ചൂഷണവും പണംതട്ടലും: യുവാവ്‌ അറസ്‌റ്റില്‍

featured image

പാലക്കാട്‌: സ്‌ത്രീകളെ വലയിലാക്കി ലൈംഗിക ചൂഷണവും പണംതട്ടലും നടത്തിയിരുന്ന യുവാവ്‌ അറസ്‌റ്റില്‍. ആലപ്പുഴ ചേര്‍ത്തല തുറവൂര്‍ കളത്തില്‍വീട്ടില്‍ വിഷ്‌ണു ശ്രീകുമാര്‍(29) ആണ്‌ പിടിയിലായത്‌. ഭര്‍ത്താവ്‌ ഉപേക്ഷിച്ച സ്‌ത്രീകളെയും വിധവകളെയും ഭര്‍ത്താവ്‌ സ്‌ഥലത്തില്ലാത്തവരെയും ഫോണിലൂടെ പരിചയപ്പെട്ടാണ്‌ തട്ടിപ്പ്‌ നടത്തിയിരുന്നത്‌.
ലൈംഗിക ചൂഷണത്തിന്‌ ഇരയാക്കിയശേഷം വീഡിയോ പ്രചരിപ്പിക്കുമെന്ന്‌ പറഞ്ഞ്‌ സ്വര്‍ണവും പണവും കൈക്കലാക്കുകയാണ്‌ രീതി. യുവതിയുടെ പരാതിയില്‍ മലമ്പുഴ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ വിഷ്‌ണു പിടിയിലായത്‌. ഉണ്ണി, ശ്യാം എന്നിങ്ങനെ വിളിപ്പേരുള്ള പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഗുരുവായൂരിലെ സ്വകാര്യ ലോഡ്‌ജില്‍ ടെമ്പിള്‍ പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ പ്രേമാനന്ദകൃഷ്‌ണനാണ്‌ തിരിച്ചറിഞ്ഞത്‌. മലമ്പുഴ എസ്‌.ഐ: സി.കെ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രതിയെ അറസ്‌റ്റു ചെയ്‌തു. സമാനതട്ടിപ്പിന്‌ പാലക്കാട്‌ ടൗണ്‍ സൗത്ത്‌ സ്‌റ്റേഷനിലും വിഷ്‌ണുവിനെതിരേ കേസുണ്ട്‌.
വിവിധ സ്‌റ്റേഷനുകളിലായി കളവ്‌, ഭവനഭേദനം തുടങ്ങി പതിനഞ്ചോളം കേസുകള്‍ ഇയാള്‍ക്കെതിരേ ഉണ്ടെന്നും പോലീസ്‌ പറഞ്ഞു. എസ്‌.ഐ: എസ്‌. ജലീല്‍, സി.പി.ഒമാരായ അരുണ്‍കുമാര്‍, സുജയ്‌ബാബു, സന്തോഷ്‌, മുഹമ്മദ്‌ ഷെരീഫ്‌, സതീഷ്‌, ലൈസിയാ മോള്‍ എന്നിവരാണ്‌ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്‌.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages