തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിയ വീടുകളില്‍ കെ.എസ്.ഇ.ബി സൗജന്യമായി സിംഗിള്‍ പോയിന്റ് കണക്ഷന്‍ നല്‍കുന്നു.

പ്രളയത്തില്‍ വയറിംഗ് നശിച്ച വീടുകള്‍ക്കാണ് കെ.എസ്.ഇ.ബി സൗജന്യമായി സിംഗിള്‍ പോയിന്റ് കണക്ഷനുകള്‍ നല്‍കുക. കഴിഞ്ഞ വര്‍ഷവും പ്രളയത്തില്‍ മുങ്ങിയ വീടുകള്‍ക്ക് കെ.എസ്.ഇ.ബി സൗജന്യമായി ഇത്തരം കണക്ഷന്‍ നില്‍കിയിരുന്നു.

മീറ്റര്‍ പുനഃസ്ഥാപിക്കുന്നതിനോടൊപ്പം ഒരു പോയിന്റ് കണക്ഷന്‍ കൂടി നല്‍കാനാണ് തീരുമാനം.

Content highlights: KSEB will install free single point connection those who affected in flood