News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Aug 13, 2019

ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതായി പെണ്‍കുട്ടിയുടെ പരാതി; ടെലിവിഷന്‍ താരം അഭിനവ് കോലി അറസ്റ്റില്‍

featured image

മുംബൈ: ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ടെലിവിഷന്‍ താരം അഭിനവ് കോലിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിനവ് മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. അഭിനവിന്‍റെ ഭാര്യ ശ്വേത തിവാരിയുടെ ആദ്യ വിവാഹത്തിലെ മകളാണ് പരാതി നല്‍കിയ പെണ്‍കുട്ടി. 

അഭിനവ് സ്ഥിരമായി മദ്യപിക്കുന്നയാളാണ്. മകളെ അഭിനവ് നിരന്തരം മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. ഇവരുടെ  മോഡലിംഗ് ചിത്രങ്ങളുടെ പേരില്‍ പരിഹസിക്കുകയും ചെയ്യുകയാണെന്നായിരുന്നു പരാതി. 

നടൻ രാജാ ചൌധരിയാണ് ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. 1998ല്‍ നടൻ രാജാ ചൌധരിയുമായി നടന്ന വിവാഹബന്ധം 2007ലാണ് ശ്വേത അവസാനിപ്പിച്ചത്. ശ്വേതയുടെയും രാജാ ചൌധരിയുടെയും മകളാണ് പരാതി നല്‍കിയ പെണ്‍കുട്ടി. ശ്വേതയും അഭിനവും 2016ലാണ് വിവാഹിതരായത്. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയുമുണ്ട്.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages