News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Aug 13, 2019

മഴക്കെടുതികളെ സി പി എം രാഷ്ട്രീയവൽക്കരിക്കുന്നു, കേരളത്തിന് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കി: വി. മുരളീധരന്‍

featured image

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.

കേരളത്തിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ അവലോകനത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായിയുമായി കൂടിക്കാഴ്ച നടത്തി. നിലവിൽ സ്ഥിതി നിയന്ത്രണത്തിലാണെന്നും വെള്ളപ്പൊക്കത്തിന്റെ വർദ്ധനവ് ഈ അവസരത്തിൽ പ്രതീക്ഷിക്കപ്പെടുന്നില്ല എന്നുമാണ് വിലയിരുത്തുന്നത്.

52.27 കോടി രൂപ അടിയന്തിര സഹായമായി കേന്ദ്ര സർക്കാർ കേരളത്തിനനുവദിച്ചു. കുടാതെ 4.42 കോടി രൂപയുടെ മരുന്നുകളും കേരളത്തിനനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തില്‍ 3000 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ 1500 കോടി രൂപ സംസ്‌ഥാന സര്‍ക്കാരിന്റെ കൈവശമുണ്ട്‌.

സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനും മുൻകരുതൽ നടപടികൾ കൈക്കൊള്ളുന്നതിനും കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.

കേരളം ഒറ്റക്കെട്ടായി രാഷ്ട്രീയാതീതമായി നിന്നുകൊണ്ട് മഴക്കെടുതികളെ നേരിടുമ്പോൾ അതിനെ സി പി എം രാഷ്ട്രീയവൽക്കരിക്കുന്നത് സ്വന്തം വീഴ്ചകൾ മറച്ചുവെയ്ക്കാനാണ്.

നിലവില്‍ 13 എന്‍ഡിആര്‍എഫ് ടീമുകള്‍ കേരളത്തിലുണ്ട്. ആവശ്യമെങ്കില്‍ ഇനിയും ടീമിനെ നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages