News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Aug 14, 2019

ഞെട്ടിക്കുന്ന കാഴ്ച, ക്ഷീണിച്ച് എല്ലും തോലുമായ ആന: ആഘോഷങ്ങളുടെ മറവില്‍ വന്‍ ക്രൂരത എന്ന് റിപ്പോര്‍ട്ട്

featured image

ശ്രീലങ്കയില്‍ നിന്ന് പുറത്തു വരുന്നത് ഞെട്ടിക്കുന്ന കഴ്ചകള്‍. ക്ഷീണിച്ച് എല്ലും തോലുമായ 70 വയസ് പ്രായമുള്ള പിടിയാനയുടെ ചിത്രങ്ങളാണ് സേവ് എലിഫന്റ് ഫൗണ്ടേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ശ്രീലങ്കയില്‍ എല്ലാ വര്‍ഷവും ആഘോഷിച്ചുവരുന്ന ആനകളുടെ ഉത്സവമായ ഫെരഹെറാ ഫസ്റ്റിവല്ലിന്റെ പിന്നിലാണ് ഈ കണ്ണില്ലാത്ത ക്രൂരത അരങ്ങേറുന്നത്.

10 ദിവസം നീണ്ടു നില്‍ക്കുന്ന ഈ ആഘോഷത്തില്‍ ആനകളെ മനോഹരമായി ചമയങ്ങളണിയിച്ച് അലംങ്കരിച്ചു കൊണ്ട് നടത്തുന്ന ഈ ഉത്സവം ഐശ്വര്യവും അനുഗ്രവും നല്‍കുമെന്നാണ് വിശ്വാസം. എന്നാല്‍ ആനകളോട് ഇത്രയും കണ്ണില്ലാത്ത ക്രൂരത കാണിച്ചാല്‍ എങ്ങനെ അനുഗ്രഹവും ഐശ്വരവും ലഭിക്കുമെന്ന് സേവ് എലഫന്റ് ഫൗണ്ടേഷന്‍ ചോദിക്കുന്നു. എല്ലുതോലുമായ തിക്കിരി എന്ന ആനയുടെ ചിത്രമാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്.

ലോക ആന ദിനമായ തിങ്കളാഴ്ചയാണ് ഫൗണ്ടോഷന്‍ തിക്കിരിയുടെ ചിത്രം പങ്കുവച്ചത്. ഒരോ വര്‍ഷം 60 ആനകളെ വിധമാണ് ഈ ഉത്സവത്തില്‍ പങ്കെടുപ്പിക്കുന്നത്. ഇൗ ചിത്രം കണ്ടിട്ട് തങ്ങളുടെ ഹൃദയം തകര്‍ന്നു പോയി എന്നായിരുന്നു പലരുടെയും മറുപടി. ഏഷ്യയിലുടനീളം 3,000 ആനകളെ വിനോദത്തിനായി ഉപയോഗിക്കുന്നു എന്നാണ് കണക്ക്.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages