News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Aug 15, 2019

സഹായിക്കുന്നില്ലെങ്കില്‍ വേണ്ട, തടസ്സം സൃഷ്ടിക്കരുത്: ദുരന്തമുഖത്ത് 'കാഴ്ച' കാണാന്‍ എത്തുന്നവരെ വിലക്കി പോലീസ്

featured image

തിരുവനന്തപുരം: ദുരന്തമുഖത്ത് കാഴ്ച കാണാന്‍ എത്തുന്നവരെ വിലക്കി കേരള പോലീസ്. ദുരന്തമുഖത്ത് കാഴ്ച കാണാന്‍ എത്തുന്നവരുടെ തിക്കും തിരക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ടെന്നും ഇത്തരം സന്ദര്‍ശനം നിര്‍ത്തണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

ദുരന്തബാധിത പ്രദേശങ്ങൾ കാണാനെത്തുന്നവരോട്.. ദയവായി ഇതിൽ നിന്നൊന്നു കര കയറും വരെയെങ്കിലും കാത്തിരിക്കൂ .. മണ്ണിനടിയിൽ ഇനിയും നമ്മുടെ പ്രിയപ്പെട്ടവരുണ്ട്. ഉറ്റവർക്കൊന്നു കാണാൻ അവരെ പുറത്തെത്തിക്കേണ്ടത് നമ്മുടെ എല്ലാപേരുടെയും കർത്തവ്യമാണ്. സന്ദർശകരുടെ ബാഹുല്യം അവിടങ്ങളിലെ ദുരിതാശ്വാസപ്രവർത്തനത്തെയും, ഭക്ഷണം ഉൾപ്പെടെ അവശ്യ സാധനങ്ങൾ എത്തിക്കുന്നവരെയുമൊക്കെ ഏറെ ബാധിക്കുന്നുണ്ട്. സഹകരിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്. 🙏🙏

#keralapolice #floodrescue

സന്ദര്‍ശകര്‍ നിരവധി എത്തുന്നതോടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തേയും , ഭക്ഷണം, ഉള്‍പ്പെടെ അത്യാവശ്യ സാധനങ്ങള്‍ എത്തിക്കുന്നവരെയുമൊക്കെ ഏറെ ബാധിക്കുന്നുണ്ടെന്നും പോലീസ് മുന്നറിയിപ്പില്‍ വ്യക്തമാകകുന്നു. അപകടം നട്‌നനിടത്തേക്ക് ജെസിബി അടക്കമുള്ള വാഹനങ്ങള്‍ കാഴ്ച കാണാനെത്തുന്നവരുടെ വാഹനങ്ങള്‍ കാരണം മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന അവസ്ഥയുണ്ടാക്കി. ഗതാഗത തടസ്സം സൃഷ്ടിക്കുന്നതോടൊപ്പം കാഴ്ചക്കാരുടെ തിരക്ക് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ലെഫ്.കേണല്‍ ഹേമന്ത് സാമൂഹമാധ്യമങ്ങളിലുടെ അറിയിച്ചു.

നിങ്ങള്‍ അവരെ സഹായിക്കാന്‍ താത്പര്യപ്പെടുന്നില്ലെങ്കില്‍ വേണ്ട. പക്ഷെ നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്നവര്‍ക്ക് തടസ്സം സൃഷ്ടിക്കരുത്. ദുരന്തം വിതച്ച പ്രദേശങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ കഷ്ടപ്പെടുകയാണ് കുറെയാളുകള്‍. ഇതിനിടയില്‍ സെല്‍ഫിയെടുക്കാനും അവധിയാഘോഷിക്കാനുമായി ഇവിടേക്ക് വരരുത്-ഹേമന്ത് പറയുന്നു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages