News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Aug 12, 2019

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസ്; ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രി വിട്ടു

featured image

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ച് കൊന്ന കേസില്‍ ജാമ്യം നേടിയ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് ആശുപത്രി വിട്ടു. അപകടത്തില്‍ തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റ ശ്രീറാം ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ചികിത്സ തേടിയിരുന്നു. മാധ്യമശ്രദ്ധ ഒഴിവാക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അകത്ത് നിന്ന് ആംബുലന്‍സിലാണ് ശ്രീറാം പോയത്.

മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ ശ്രീറാമിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വൈകിട്ട് അഞ്ചരയോടെ ശ്രീറാമിനെ ഡിസ്ചാര്‍ജ് ചെയ്തത്. ശ്രീറാമിന് നാലാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മാധ്യപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ശ്രീറാം ആശുപത്രി വിട്ടത്. വിദേശത്തെ പഠനം പൂര്‍ത്തിയാക്കിയ ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിന്റെ ഭാഗമായി നടത്തിയ പാര്‍ട്ടി കഴിഞ്ഞ വരുമ്പോഴാണ് ശ്രീറാം ഓടിച്ച കാര്‍ മാധ്യമപ്രവര്‍ത്തകനെ ഇടിച്ചത്. സുഹൃത്ത് വഫ ഫിറോസിന്റെ കാറാണ് ശ്രീറാം ഓടിച്ചിരുന്നത്. വഫയും കാറിലുണ്ടായിരുന്നു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages