തിരുവനന്തപുരം: കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ വ്യാഴാഴ്ചയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 20 സെന്റീമീറ്റര്‍ വരേയും, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെയും മഴ ലഭിക്കുമെന്നാണ് പ്രവചനം.

ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ 20 സെന്റീമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ.സന്തോഷ് പറഞ്ഞു.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോഡ് ജില്ലകളില്‍ ഏഴ് മുതല്‍ 20 സെന്റീമീറ്ററിലേറെ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

വെള്ളിയാഴ്ച മുതല്‍ മഴ കുറയുമെന്നും അന്ന് ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 11 സെന്റീമീറ്റര്‍വരെ മഴ ലഭിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Content highlights: Extremely heavy rainfall in three districts of Kerala predicted