തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ലുലു ഗ്രൂപ്പും കല്യാണ്‍ ജൂവലറിയും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി അഞ്ചുകോടി രൂപയും കല്യാണ്‍ ജൂവലറി ഒരു കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. 

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: 

കാലവര്‍ഷക്കെടുതി ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാന്‍ സുമനസ്സുകള്‍ മുന്നോട്ടു വരികയാണ്. ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായ പ്രമുഖനുമായ എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്‍കാം എന്നറിയിച്ചു.കല്യാണ്‍ ജൂവലറി ഒരുകോടി രൂപ സംഭാവന നല്‍കും എന്നും അറിയിച്ചിട്ടുണ്ട്.

പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പ്രളയത്തെതുടര്‍ന്നുള്ള സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം നല്‍കിയത്. 

Content Highlights: kerala flood relief 2019;lulu group chariman ma yusuf ali will give 5 crore,kalyan jewllery give 1 crore