News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Aug 13, 2019

ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചു

featured image

തിരുവനന്തപുരം: ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ, ഡിജിപി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വ‌ാസ് മേത്ത എന്നിവരും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. തിരുവനന്തപുരത്തെ എയര്‍ഫോഴ്‍സ് ടെക്നിക്കല്‍ ഏരിയയില്‍ നിന്നും രാവിലെ യാത്ര തിരിച്ചു.

വ്യോമസേനയുടെ എഎന്‍32 വിമാനത്തിലാണ് യാത്ര. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗം സുല്‍ത്താന്‍ബത്തേരിയില്‍ എത്തിച്ചേരുന്ന സംഘം മേപ്പാടി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം ഉച്ചയ്ക്ക് ശേഷം മലപ്പുറത്തെത്തി റോഡ് മാര്‍ഗം ഉരുള്‍പൊട്ടലുണ്ടായ ഭൂദാനത്തെത്തും. രണ്ട് ജില്ലകളിലെയും ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള യോഗങ്ങളിലും പിണറായി വിജയൻ പങ്കെടുക്കും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കാൻ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിനിടയില്‍ പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കഴിഞ്ഞ ദിവസം ആരേയും കണ്ടെത്താനായില്ല. കൂടുതൽ വാഹനങ്ങൾ എത്തിച്ചു ദുരന്ത ഭൂമിയിലെ ചെളിയും മണ്ണും നീക്കൽ തുടരാൻ തന്നെയാണ് തീരുമാനം. ഇനിയും ഏഴ് പേരെയാണ് കണ്ടെത്താൻ ഉള്ളത്. മഴക്കെടുതിയില്‍ ഇതുവരെ 87 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറം കവളപ്പാറയിലും കാണാതായവർക്കായുള്ള തെരച്ചിൽ തുടരും.19 പേരുടെ മൃതദേഹമാണ് ഇത് വരെ കവളപ്പാറയിൽ നിന്ന് കണ്ടെത്തിയത്. 40 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്കുകള്‍.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages