പോര്‍ട്ട് ഓഫ് സ്‌പെയിന്‍:  ഇന്ത്യയ്ക്കതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റ് തകർത്തടിക്കുകയാണ്. മഴ ഇടയ്ക്ക് വില്ലനായി എത്തിയെങ്കിലും കളി പുനഃരാരംഭിച്ചതോടെ വെസ്റ്റിൻഡീസ് സംഹാരതാണ്ഡവം തുടങ്ങി. പത്തോവർ പൂർത്തിയായപ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 114 റൺസെടുത്തു ആതിഥേയർ.

 33 പന്തിൽ നിന്ന് 65 റൺസെടുത്ത ക്രിസ് ഗെയ്​ലാണ് ഇന്ത്യയുടെ കഥ കഴിക്കുന്നത്. എവിൻ ലൂയിസ് 28 പന്തിൽ നിന്ന് 43 റൺസെടുത്തു. എന്നാൽ, പതിനൊന്നാം ഓവറിൽ ചാഹൽ എത്തിയതോടെ ലൂയിസിന് അടിതെറ്റി. 29 പന്തിൽ നിന്ന് 43 റൺസെടുത്ത ലൂയിസിനെ ചാഹൽ ധവാന്റെ കൈകളിൽ എത്തിച്ചു. 10.5 ഓവറിൽ ടീം സ്കോർ 115ൽ എത്തിനിൽക്കെയാണ് ലൂയിസ് മടങ്ങിയത്.

രണ്ടാം ഓവറിന്റെ മൂന്നാം പന്തെറിഞ്ഞതിനുശേഷമായിരുന്നു മഴയുടെ വരവ്.  1.3 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ എട്ട് റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു വിന്‍ഡീസ്. ക്രിസ് ഗെയ്‌ലും എവിന്‍ ലൂയിസുമാണ് ക്രീസില്‍. മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറുമാണ് ബൗളിങ് ഓപ്പണ്‍ ചെയ്തത്.

കുല്‍ദീപ് യാദവിന് പകരം യൂസ്‌വേന്ദ്ര ചാഹലിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ കളിക്കുന്നത്.

പരമ്പരയില്‍ ഇതാദ്യമായാണ് വിരാട് കോലിക്ക് ടോസ് നഷ്ടപ്പെടുന്നത്.

മൂന്ന് ഏകദിനങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം മഴയില്‍ ഒഴുകിപ്പോയിരുന്നു. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്കായിരുന്നു ജയം.

Content Highlights: India vs West Indies Third ODI Cricket