News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Aug 16, 2019

ചികിത്സയ്ക്കായി ലഭിച്ച തുകയില്‍ നിന്ന് ഒരു പങ്ക് ദുരിത ബാധിതര്‍ക്ക്: ഇനി നടി ശരണ്യയുടെ വെല്ലുവിളി ഏറ്റെടുക്കാമോ?

featured image

ചികിത്സയ്ക്കായി ലഭിച്ച തുകയില്‍ നിന്ന് ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നടി ശരണ്യ ശശി. ക്യാന്‍സര്‍ ബാധിതയായ ശരണ്യ ഏഴാമതും ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരികെ മടങ്ങിവരുന്നതിനിടെയാണ് ചികിത്സയ്ക്കായി ലഭിച്ച തുകയില്‍ നിന്ന് പതിനായിരം രൂപ ദുരിത ബാധിതര്‍ക്കായി മാറ്റിവെച്ചത്.

സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു പങ്ക് നല്‍കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ശരണ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. നിങ്ങളുടെ ഒരു ചെറിയ പങ്ക് എങ്കിലും നല്‍കാനാകുമോ? മറ്റുള്ളവരെ ചലഞ്ച് ചെയ്യാമോ എന്ന് ചോദിച്ചാണ് ശരണ്യ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുൃട്ടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സീരിയല്‍ താരം സീമ ജി. നായര്‍ രംഗത്തു വന്നിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ്:

On Independence Day I am feeling happy to give a share back to Kerala Chief Ministers Disaster Relief Fund for the Flood Relief.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സയ്ക്കായി എനിക്ക് ലഭിച്ച തുകയിൽ ഒര് പങ്ക് പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്..

Can you do your bit and challege others?

#CMDRF
https://donation.cmdrf.kerala.gov.in/

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages