News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Aug 15, 2019

ഇന്ത്യ-വെസ്‌റ്റിന്‍ഡീസ്‌ മൂന്നാം ഏകദിനം മഴ കളി മുടക്കി , വെസ്‌റ്റിന്‍ഡീസ്‌ 22 ഓവറില്‍ രണ്ടിന്‌ 158

featured image

പോര്‍ട്ട്‌ ഓഫ്‌ സ്‌പെയിന്‍: ഇന്ത്യ-വെസ്‌റ്റിന്‍ഡീസ്‌ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും മഴയുടെ കളി തുടരുന്നു. പോര്‍ട്ട്‌ ഓഫ്‌ സ്‌പെയിനിലെ സബീനാ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ മഴ വില്ലനായപ്പോള്‍ കളി നിര്‍ത്തിവച്ചിരിക്കുകയാണ്‌.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്യുന്ന വെസ്‌റ്റിന്‍ഡീസ്‌ 22 ഓവറില്‍ രണ്ടിന്‌ 158 എന്ന നിലയില്‍ നില്‍ക്കെയാണ്‌ മഴ രസംകൊല്ലിയായി എത്തിയത്‌. 23 പന്തില്‍ നിന്ന്‌ 18 റണ്‍സുമായി ഷിംറോണ്‍ ഹെറ്റ്‌മയറും 40 പന്തില്‍ നിന്ന്‌ 19 റണ്‍സുമായി ഷായ്‌ ഹോപ്പുമാണ്‌ ക്രീസില്‍.
നേരത്തെ ടോസ്‌ നേടിയ വെസ്‌റ്റിന്‍ഡീസ്‌ നായകനായ ജേസണ്‍ ഹോള്‍ഡര്‍ ബാറ്റിങ്‌ തെരഞ്ഞെടുക്കുകയായിരുന്നു.
ഇന്നിങ്‌സിലെ രണ്ടാം ഓവറില്‍ത്തന്നെ മഴ കളിമുടക്കി. പിന്നീട്‌ മഴ മാറിയ ശേഷം ഏറെ വൈകാതെ ബാറ്റിങ്‌ പുനരാരംഭിച്ചപ്പോള്‍ ആതിഥേയര്‍ക്കു വേണ്ടി റണ്‍മഴയുമായി ഓപ്പണര്‍മാരായ ക്രിസ്‌ ഗെയ്‌ലും എവിന്‍ ലൂയിസും തിളങ്ങി.
ഇരുവരും ചേര്‍ന്ന്‌ ഇന്ത്യന്‍ ബൗളിങ്‌ നിരയെ തച്ചുതകര്‍ത്തു. ഒന്നാം വിക്കറ്റില്‍ വെറും 10.5 ഓവറില്‍ 115 റണ്‍സാണ്‌ അവര്‍ അടിച്ചു കൂട്ടിയത്‌. ഒടുവില്‍ ലൂയിസിനെ ശിഖര്‍ ധവാന്റെ കൈകളില്‍ എത്തിച്ച്‌ യൂസ്‌വേന്ദ്ര ചഹാലാണ്‌ ഇന്ത്യക്ക്‌ ബ്രേക്ക്‌ ത്രൂ സമ്മാനിച്ചത്‌. പുറത്താകുമ്പോള്‍ 29 പന്തില്‍ നിന്ന്‌ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 43 റണ്‍സാണ്‌ ലൂയിസ്‌ നേടിയത്‌. അടുത്ത ഓവറില്‍ ഗെയ്‌ലിനെ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ നായകന്‍ വിരാട്‌ കോഹ്ലി പിടികൂടിയതോടെ ഇന്ത്യക്ക്‌ ശ്വാസം വീണു. 41 പന്തില്‍ നിന്ന്‌ എട്ടു ബൗണ്ടറികളും അഞ്ചു പടുകൂറ്റന്‍ സിക്‌സറുകളും പറത്തി 72 റണ്‍സാണ്‌ പുറത്താകുമ്പോള്‍ യൂണിവേഴ്‌സല്‍ ബോസ്‌ നേടിയിരുന്നത്‌.
ഹെറ്റ്‌മയറും ഹോപ്പും ചേര്‍ന്ന്‌ സ്‌കേ ാര്‍ മുന്നോട്ട്‌ നയിക്കുന്നതിനിടെയാണ്‌ വീണ്ടും മഴയെത്തിയത്‌. ഇരുവും ചേര്‍ന്ന്‌ മൂന്നാം വിക്കറ്റില്‍ ഇതുവരെ 37 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്‌.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages