News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Aug 15, 2019

അവള്‍ ചിരിക്കാതിരുന്നത് 20 വര്‍ഷം, ആളുകള്‍ നോക്കിയത് ഭയത്തോടെ, എന്നാല്‍ ഇന്ന്

featured image

കഴിഞ്ഞ 20 വര്‍ഷമായി മനസ് തുറന്ന് ഒന്നു ചിരിക്കാന്‍ പോലും ഇസാതുവിന് സാധിച്ചിട്ടില്ല. മുഖത്തിന്റെ ഒരു വശം മുഴുവന്‍ വ്യാപിച്ച ഒരു മുഴയായിരുന്നു ഇസാതുവിനെ ദുരിതത്തിലാക്കിയത്. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സിറലിയോണ്‍ സ്വദേശിനിയായ ഇസാതുവിന് 10-ാം വയസിലായിരുന്നു താടിയെല്ലില്‍ ഒരു തടിപ്പ് പ്രത്യേക്ഷപ്പെട്ടത്. പെട്ടന്നു തന്നെ അത് വളര്‍ന്ന് മുഖത്തിന്റെ ഒരു വശം മുഴുവന്‍ വ്യാപിക്കുകയായിരുന്നു. എമിലോബ്ലാസ്റ്റോമ എന്ന പ്രത്യേക രോഗാവസ്ഥയായിരുന്നു ഇസാതുവിനെ ബാധിച്ചത്.

രോഗം ബാധിച്ചതോടെ ഇസാതുവിനോട് പലരും മുഖം തിരിച്ചു. ചിലര്‍ കളിയാക്കി. ആളുകളുടെ പ്രതികരണം ഇസാതുവിനെ അസ്വസ്ഥമാക്കി. പുറത്തിറങ്ങുമ്പോള്‍ ഒരു ഷോള്‍ കൊണ്ട് മുഖം മറച്ച് മാത്രമായിരുന്നു പിന്നീട് ഇസാതു നടന്നിരുന്നത്. മുഖത്തെ മുഴ വളരെ ബുദ്ധിമുട്ടുകള്‍ ഇസാതുവിന് ഉണ്ടാക്കി. ചിരിക്കാനോ മറ്റു ഭാവമാറ്റങ്ങള്‍ക്കൊ കഴിയുമായിരുന്നില്ല. മാത്രമല്ല തൊണ്ടയും നാവും ഞെരിയുന്നതു കൊണ്ട് ശ്വസിക്കാനും ചില സമയങ്ങളില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ദുരിത ജീവിതത്തിനൊടുവില്‍ മുഖത്തെ മുഴ നീക്കം ചെയ്യാനായി ഇസാതു തീരുമാനിച്ചു.

ഇതിനായി സിയേറ ലിയോണില്‍ നിന്ന് 321 കിലോമീറ്റര്‍ ദൂരെ ഗിനിയയിലെ ഇന്റര്‍നാഷണല്‍ ചാരിറ്റി ആശുപത്രിയായ മേഴ്സി ഷിപ്പിസിന്റെ സഹായം തേടി. ഗിനിയയിലെ ആളുകളുടെ ആരോഗ്യ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്ന ചാരിറ്റി സംഘടനയായിരുന്നു മെഴ്സി ഷിപ്പസ്. മുഴ കാന്‍സര്‍ ബാധിച്ചതല്ല. എന്നാല്‍ ഭാവിയില്‍ ഇവരുടെ ജീവനെ തന്നെ ബാധിച്ചെക്കാമെന്ന് ഇസാതുവിനെ പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കി. മുഴ വളരുമ്പോള്‍ നാവും തൊണ്ടയും ഞെരിഞ്ഞ് ശ്വാസതടസം അനുഭവപ്പെടുമെന്നതാണ് കൂടുതല്‍ അപകടം.

തുടര്‍ന്ന് അഞ്ചുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മുഖത്തെ മുഴ നീക്കം ചെയ്തു. തുടര്‍ന്ന് താടിയെല്ലുകള്‍ പുനഃസ്ഥാപിച്ച് മുഖത്തിന്റെ ആകൃതി വീണ്ടെടുത്തു. ഒപ്പം ചര്‍മം മൃദുവാക്കാനും ആകൃതി വീണ്ടെടുക്കാനുമായി പ്ലാസ്റ്റിക് സര്‍ജറികള്‍ ചെയ്തു. ചിരിക്കുകയോ മുഖത്ത് മറ്റ് ഭാവഭേദങ്ങള്‍ വരികയോ ചെയ്യാതിരുന്ന ഇസാതു 20 വര്‍ഷത്തിന് ശേഷം ആദ്യമായി ചിരിച്ചു. തനിക്ക് ഇതൊരു പുതിയ ജന്മം പോലെയാണ് അനുഭവപ്പെടുന്നതെന്ന് ഇസാതു പറയുന്നു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages