News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Aug 13, 2019

ഉരുള്‍പൊട്ടലില്‍ കുറിച്യര്‍ മലയുടെ മുകളില്‍ വന്‍ഗര്‍ത്തവും ചെളി നിറഞ്ഞ വലിയ ജലാശയവും രൂപപ്പെട്ടു ; 200 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു, 13 കുടുംബങ്ങള്‍ വീടുപേക്ഷിച്ചു പോയി

featured image

വയനാട്: ശക്തമായ മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ വയനാട്ടിലെ ഏറ്റവും വലിയ മലയായ കുറിച്യര്‍ മലയുടെ മുകളില്‍ ചെളി നിറഞ്ഞ വലിയ ജലാശയം രൂപപ്പെട്ടു. മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്തു നിന്നുള്ള വിള്ളല്‍ ജലാശയം വരെ നീളുന്നതാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇരുനൂറോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഇവിടെയും ഇതിനോട് അടുത്ത പ്രദേശങ്ങളിലും താമസിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സമീപ പ്രദേശത്തുള്ളവരും വീടുകള്‍ ഉപേക്ഷിച്ചു പോയിട്ടുണ്ട്.

മണ്ണുസംരക്ഷണ വകുപ്പും വനംവകുപ്പും ചേര്‍ന്നുള്ള പരിശോധനയിലാണ് ജലാശയം കണ്ടെത്തിത്. കനത്ത മഴയുണ്ടാകുമ്പോള്‍ ഈ ജലാശയത്തില്‍ നിറയുന്ന ജലവും ഗര്‍ത്തതിലൂടെ താഴയ്ക്ക് ഇറങ്ങുന്ന വെള്ളവും ചേര്‍ന്ന് മറ്റൊരു ഉരുള്‍പൊട്ടലിനു കൂടി സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞയാഴ്ച ഉരുള്‍പൊട്ടിയതിന്റെ എതിര്‍ദിശയില്‍ ജനവാസകേന്ദ്രങ്ങളുടെ മുകളിലാണ് ഇക്കുറി വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. 60 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയും എട്ടു മീറ്റര്‍ ആഴവുമുള്ള ഗാര്‍ത്തമാണിതെന്ന് വയനാട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസ് പറഞ്ഞു.

കഴിഞ്ഞയാഴ്ചയും കുറിച്യര്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു. മുന്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ഇവിടെനിന്നു മാറിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ഗര്‍ത്തത്തിലും കുളത്തിലും വെള്ളം നിറഞ്ഞാല്‍ മലമുകളില്‍നിന്നു മൊത്തം പൊട്ടിയൊലിച്ചു വരാനുള്ള സാധ്യത ഉണ്ടെന്നാണ് പി.യു. ദാസ് പറയുന്നത്. സുരക്ഷാഭീഷണിയെ തുടര്‍ന്ന് മേല്‍മുറി, പുതിയ റോഡ് പ്രദേശങ്ങളില്‍ നിന്നുള്ള കുടുംബങ്ങളെയാണ് മാറ്റിയത്.

അപകട സാധ്യതാ ഭീഷണി നില നില്‍ക്കുന്ന സാഹചര്യത്തില്‍ കുറിച്യര്‍ മലയോട് ചേര്‍ന്ന 13 വീട്ടുകാര്‍ താമസക്കാര്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്ന് കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്നുള്ള വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയ ശേഷമേ പ്രദേശത്ത് ജനവാസം വേണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. വൈത്തിരി തരുവണ റോഡില്‍ പൊഴുതനയ്ക്ക് സമീപം ആറാം മൈലില്‍ നിന്നും നാലു കിലോമീറ്റര്‍ മാറിയാണ് കുറിച്യര്‍ മല. ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് ചില ദുരിതാശ്വാസ ക്യാമ്പുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages