News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Aug 14, 2019

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ വള്ളം മുങ്ങി ; പ്രവര്‍ത്തകന്‍ പ്രളയജലത്തിന് മുകളില്‍ മരക്കൊമ്പില്‍ കയറിയിരുന്നത് 2 മണിക്കൂര്‍ ; ഒടുവില്‍ വ്യോമസേന രക്ഷപ്പെടുത്തി...!!

featured image

വെള്ളപ്പൊക്കത്തില്‍ നിന്നും ആള്‍ക്കാരെ രക്ഷപ്പെടുത്താന്‍ എത്തിയ ദുരന്തനിവാരണ സേനയുടെ വള്ളം മറിഞ്ഞ് രക്ഷാപ്രവര്‍ത്തകന് പ്രളയജലത്തിന് മുകളില്‍ പൊങ്ങി നിന്ന മരക്കൊമ്പില്‍ കഴിയേണ്ടി വന്നത് രണ്ടു മണിക്കൂര്‍. ഭയന്നു വിറച്ചിരുന്ന ഇദ്ദേഹത്തെ ഒടുവില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ എത്തി രക്ഷപ്പെടുത്തി. കര്‍ണാടകയില്‍ നടന്ന സംഭവത്തില്‍ ഗൗതം എന്ന ഓഫീസര്‍ക്കായിരുന്നു ചങ്കിടിപ്പിക്കുന്ന അനുഭവം.

കര്‍ണാടകയില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ ഒന്നായ വിരുപാപുര്‍ ഗഡ്ഡിയില്‍ ചുറ്റും ഒഴുകുന്ന പ്രളയ ജലത്തില്‍ മുങ്ങി നിന്ന മരത്തിന്റെ ഉയര്‍ന്നു നിന്ന കൊമ്പാണ് ഗൗതത്തിന് തുണയായത്. തുംഗാ നദി കരകവിഞ്ഞതോടെ ഇവിടുത്തെ ദ്വീപുകളില്‍ കുടുങ്ങിയ ഗ്രാമീണരെയും കര്‍ഷകരെയും ഒഴിപ്പിക്കാന്‍ ഗൗതം ഉള്‍പ്പെടെ നാലു പേരാണ് എത്തിയത്. എന്നാല്‍ പെട്ടെന്നുണ്ടായ കുത്തൊഴുക്കില്‍ ഇവരുടെ തോണി മുങ്ങുകയും എല്ലാവരും ഒഴുക്കില്‍പെടുകയുമായിരുന്നു. ഇതിനിടയില്‍ ഗൗതമിന് ഒരു മരത്തില്‍ പിടുത്തം കിട്ടുകയായിരുന്നു. ഗൗതം പിടിച്ചുകിടന്ന സ്ഥലത്തു നിന്നും 100 മീറ്റര്‍ മാറി ആഴമുള്ള നദി കുത്തിയൊഴുകുന്ന സ്ഥലമാണ്. ഇത് വെള്ളച്ചാട്ടത്തിലേക്കാണ് പോകുന്നത്. രണ്ടു മണിക്കൂര്‍ ഇവിടെ ചെലവഴിച്ച ശേഷം വ്യോമസേനയുടെ വിമാനം എത്തിയാണ് ഗൗതത്തെ മരക്കൊമ്പില്‍ നിന്നും രക്ഷിച്ചത്.

വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അല്ലാതെ ഗൗതത്തെ രക്ഷിക്കാന്‍ വേറെ ഒരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. ബോട്ടുകള്‍ കൊണ്ടുവന്നാല്‍ പോലും രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നില്ലെന്ന് പ്രതിരോധ വക്താവ് ഗുരു പ്രസാദ് പറഞ്ഞു. അതേസമയം ബോട്ടില്‍ നിന്നും ഒഴുകിപ്പോയ മറ്റുള്ളവരില്‍ രണ്ടു രക്ഷാപ്രവര്‍ത്തകര്‍ ഒഴുക്കില്‍ പെട്ടപ്പോള്‍ ഒരാളെ ദുരിത നിവാരണ സേന രക്ഷപ്പെടുത്തിയതായിട്ടാണ് വിവരം. തോണി മുങ്ങി വെള്ളത്തിലായ മൂന്ന് പേരും നീന്തിയെങ്കിലും രണ്ടു പേര്‍ ഒഴുക്കില്‍ പെട്ടുപോയി. ഗൗതമിനെ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ രക്ഷിക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages