News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Aug 14, 2019

എതിര്‍ പ്രചരണം ശക്തമായപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം; ഇന്ന് മാത്രം 1.61 കോടി രൂപ ലഭിച്ചു

featured image

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കരുതെന്ന പ്രചരണം തള്ളി സഹായപ്രവാഹം. ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങളിലൂടെ ഇന്ന് മാത്രം ദുരിതാശ്വാസ നിധിയിലേക്ക് 1.61 കോടി രൂപയെത്തി. ചൊവ്വാഴ്ച രാത്രി എട്ട് മണി വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്ന പണത്തിന്റെ കണക്കാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.

ഇലക്‌ട്രോണിക് പെയ്‌മെന്റ് സംവിധാനങ്ങളിലൂടെ ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് 205.51 കോടി രൂപ ലഭിച്ചു. ആകെ 4359.68 കോടി രൂപ ലഭിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ചിലൂടെ ലഭിച്ചതും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ സഹായമായി നല്‍കിയതും ജനങ്ങളുടെ സംഭാവനയും ഇതില്‍ ഉള്‍പ്പെടുന്നു.

വീട് വയ്ക്കാനും ചികിത്സയ്ക്കും ആശ്വാസ ധനമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതുവരെ 2008 കോടി രൂപ നല്‍കി. 25-35 ലക്ഷം രൂപ വരെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസം വന്നിരുന്നത്. എന്നാല്‍ സഹായിക്കരുതെന്ന എതിര്‍ പ്രചാരണം തുടങ്ങിയതോടെ ഒരു കോടിക്കും ഒന്നരക്കോടിക്കും ഇടയില്‍ പണം വന്നുതുടങ്ങി.

അതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയോട് സമാനമായ പേരില്‍ വ്യാജ യു.പി.ഐ നിര്‍മ്മിച്ച് പണം തട്ടാനുള്ള ശ്രമം കണ്ടെത്തി. [email protected] എന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ യു.പി.ഐ. [email protected] എന്ന പേരില്‍ ഒരു അക്ഷരം മാറ്റിയാണ് തട്ടിപ്പിന് ശ്രമം നടത്തിയത്. സന്ദീപ് സഭാജിത് യാദവ് എന്നയാളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ച യു.പി.ഐ വഴിയാണ് തട്ടിപ്പിന് ശ്രമം.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages