ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റിലെ വിഖ്യാതമായ പരമ്പരയ്ക്ക് വ്യാഴാഴ്ച ട്രെന്റ് ബ്രിഡ്ജില്‍ തുടക്കമാകുന്നു. ഓസീസിനെതിരായ ആദ്യ ആഷസ് ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തില്‍ പ്രധാന പങ്കുവഹിച്ച പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ആദ്യ ടെസ്റ്റിനില്ല. പരിക്ക് പൂര്‍ണമായും ഭേദമാകാത്തതാണ് കാരണം.

അതേസമയം ഏറെ നാളുകള്‍ക്കു ശേഷം ജെയിംസ് ആന്‍ഡേഴ്‌സന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. ലോകകപ്പില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ആര്‍ച്ചറായിരുന്നു. ക്രിസ് വോക്‌സ്, സ്റ്റിയുവര്‍ട്ട് ബ്രോഡ് എന്നിവരാണ് മറ്റു പേസര്‍മാര്‍.

ഇംഗ്ലണ്ട് ടീം: റോറി ബേണ്‍സ്, ജേസണ്‍ റോയ്, ജോ റൂട്ട് (ക്യാപ്റ്റന്‍), ജോ ഡെന്‍ലി, ജോസ് ബട്ട്‌ലര്‍, ബെന്‍ സ്‌റ്റോക്ക്‌സ്, ജോണി ബെയര്‍സ്‌റ്റോ, മോയിന്‍ അലി, ക്രിസ് വോക്‌സ്, സ്റ്റിയുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍

ആദ്യ ടെസ്റ്റ് - ട്രെന്റ്ബ്രിഡ്ജ്, ഓഗസ്റ്റ് 5-9

രണ്ടാം ടെസ്റ്റ് - ലോഡ്‌സ്, ഓഗസ്റ്റ് 14-18

മൂന്നാം ടെസ്റ്റ് - ലീഡ്‌സ്, ഓഗസ്റ്റ് 22-26

നാലാം ടെസ്റ്റ് - മാഞ്ചെസ്റ്റര്‍, സെപ്റ്റംബര്‍ 4-8

അഞ്ചാം ടെസ്റ്റ് - ഓവല്‍, സെപ്റ്റംബര്‍ 12-16

Content Highlights: Ashes 2019 Jofra Archer Misses Out, James Anderson Returns