News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jul 14, 2019

വാഗ്ദാനം നല്‍കി വഞ്ചിച്ചു, നടി മഞ്ജു വാര്യര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നോട്ടീസ്

featured image

ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന പരാതിയില്‍ നടി മഞ്ജു വാര്യര്‍ക്കെതിരെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നോട്ടീസ്. തിങ്കളാഴ്ച വയനാട് ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ മഞ്ജുവിനോട് നേരിട്ട് ഹാജരാകണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്.

പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിലെ പണിയ വിഭാഗത്തില്‍ പെട്ട 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വാഗ്ദാനം നല്‍കിയെന്നും എന്നാല്‍ ഇത് പാലിച്ചില്ലെന്നും കാട്ടിയാണ് കോളനിവാസികളുടെ പരാതി.

കോളനിയിലെ വീടുകള്‍ക്ക് അറ്റകുറ്റപ്പണി നടത്തുകയോ അല്ലെങ്കില്‍ എല്ലാ കുടുംബങ്ങള്‍ക്കുമായി ആകെ 10 ലക്ഷം രൂപ നല്‍കുകയോ ചെയ്യാമെന്ന് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ അധികൃതര്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സിറ്റിംഗില്‍ അറിയിച്ചിരുന്നു. ഇത് അംഗീകരിക്കാന്‍ കോളനിക്കാര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ്‌ മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നിര്‍ദേശിച്ചത്.

The post വാഗ്ദാനം നല്‍കി വഞ്ചിച്ചു, നടി മഞ്ജു വാര്യര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നോട്ടീസ് appeared first on Pravasishabdam.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages