News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jul 4, 2019

നെടുങ്കണ്ടം കസ്റ്റഡി മരണം: അറസ്റ്റിലായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

featured imageനെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. അറസ്റ്റിലായിരുന്ന എസ്‌ഐ സാബു, സിപിഒ സജീവ് എന്നിവര്‍ക്ക് എതിരെയാണ് നടപടി. അന്യായമായി തടങ്കലില്‍ വെച്ചു എന്നതാണ് പരാതി. ചിട്ടി തട്ടിപ്പുകേസ് പ്രതി രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്റിലിരിക്കെ മരിച്ച രാജ്കുമാറിന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമര്‍ദ്ദനമേറ്റെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages