News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jul 21, 2019

മുംബൈയില്‍ താജ്മഹല്‍ പാലസിന് സമീപം കെട്ടിടത്തില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു

featured image

മുംബൈ: മുംബൈയില്‍ നാല് നില കെട്ടിടത്തില്‍ തീ പടര്‍ന്ന് ഒരാള്‍ മരിച്ചു. സൗത്ത് മുംബൈയിലെ കൊളാബയിലെ താജ്മഹല്‍ പാലസ് ഹോട്ടലിന് സമീപത്തെ കെട്ടിടത്തിലാണ് തീപടര്‍ന്നത്. അഗ്നിക്കിരയായ കെട്ടിടത്തില്‍ നിന്ന് 15 പേരെ രക്ഷപ്പെടുത്തി. മരിച്ചയാളെ കുറിച്ചുള്ള വിവരം ഇതുവരെയും ലഭിച്ചിട്ടില്ല. 

കെട്ടിടത്തോട് ചേര്‍ന്ന് സ്റ്റീല്‍ ഗോവണിയിലൂടെ കയറിയാണ് രക്ഷാപ്രവര്‍ത്തകര്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. കെട്ടിടത്തിന്‍റെ ജനാലകളിലൂടെ കറുത്ത പുക വമിക്കുന്നുണ്ട്. തീപടരാനുണ്ടായ കാരണം ഇതുവരെയും വ്യക്തമല്ല. ഉച്ചയ്ക്ക് 12.30 ഓടെയാണ് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതെമ്മ് അഗ്നിശമന സേനാ വിഭാഗം അധികൃതര്‍ പറഞ്ഞു. 

No comments:

Post a Comment

Post Top Ad

Your Ad Spot

Pages