News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jul 14, 2019

വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയ പെണ്‍കുട്ടിയെ മൂന്ന് സ്ത്രീകള്‍ ചതിയിലൂടെ പെണ്‍വാണിഭത്തിലെത്തിച്ചു; അഞ്ച് ദിവസം അഞ്ച് പേര്‍ ബലാത്സംഗം ചെയ്തു; രക്ഷപ്പെട്ട കുട്ടിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടല്‍

featured image

ജോലി വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ട് വന്ന് പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റില്‍ പെടുത്തി മൂന്ന് സ്ത്രീകള്‍. ചെന്നൈയിലാണ് സംഭവം. ഒരു വിധത്തില്‍ പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെട്ട് വീട്ടില്‍ എത്തി രക്ഷനേടിയിരിക്കുകയാണ് പെണ്‍കുട്ടി. ചെന്നൈയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

15കാരിയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് മൂന്ന് സ്ത്രീകള്‍ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് പുരസവല്‍കത്തുള്ള വീട്ടിലെത്തിച്ച ശേഷം പണ്‍കുട്ടിയെ അഞ്ച് പുരുഷന്മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. അഞ്ച്് ദിവസം പീഡനം തുടര്‍ന്നു. ഒടുവില്‍ വീട്ടില്‍ നിന്നും പെണ്‍കുട്ടി രക്ഷപ്പെട്ട് സ്വന്തം വീട്ടില്‍ എത്തുകയായിരുന്നു.

വീട്ടിലെത്തിയ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ ധരിപ്പിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയെ ചതിയില്‍ പെടുത്തിയ മൂന്ന് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ്അണ്ണൈ സത്യ നഗര്‍ സ്വദേശിനി സബീന(31), പുലിയന്‍തോപ്പ് സ്വദേശിനി മുബീന ബീഗം(37), പുരസ്വാല്‍കം സ്വദേശിനി നിഷ(36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ട് ജോലി വാഗ്ദാനം ചെയ്ത് സബീനയും മുബീന ബീഗവുമാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയത്. തുടര്‍ന്ന് നിഷയുടെ വീട്ടില്‍ കുട്ടിയെ താമസിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് അഞ്ച് പേര്‍ അഞ്ച് ദിവസം കുട്ടിയെ ബലാത്സംഗം ചെയ്തത്. മൂന്ന് സ്്ത്രീകള്‍ക്ക് എതിരെയും നേരത്തെ റജിസ്റ്റര്‍ ചെയ്ത പെണ്‍വാണിഭ കേസ് നിലനില്‍ക്കുകയാണെന്ന് പോലീസ് പറഞ്ഞു.

ദിവസക്കൂലിക്കാരിയായ അമ്മയും മകളും മുത്തശ്ശിക്കൊപ്പമാണ് കഴിയുന്നത്. ജൂലൈ 3ന് മുത്തശ്ശിയുമായി വഴക്കിട്ട് പെണ്‍കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. ഈ സമയത്താണ് ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകള്‍ കുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. ജൂലൈ ആറിനാണ് മകളെ കാണാനില്ലെന്ന് കാട്ടി അമ്മ പരാതി നല്‍കുന്നത്.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages