
എസ്എഫ്ഐയുടെ കത്തിക്കുത്തിനെ തുടർന്ന് അടച്ചിട്ട യൂണിവേഴ്സിറ്റി കോളേജ് പത്ത് ദിവസങ്ങൾക്ക് ശേഷം ഇന്നാണ് തുറക്കുന്നത്. കനത്ത പൊലീസ് കാവലിലാണ് കോളേജിന്റെ പ്രവർത്തനം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ പ്രിൻസിപ്പാളിനെ നിയമിച്ചു, മൂന്ന് അധ്യാപകരെ സ്ഥലം മാറ്റി. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കോളേജില്‍ പ്രവര്‍ത്തന സ്വാതന്ത്രം നിഷേധിച്ച എസ്എഫ്ഐയുടെ നടപടിക്കെതിരെ നീണ്ട 18 വര്‍ഷത്തിന് ശേഷം കെഎസ്യു പുതിയ യൂണിറ്റ് കോളേജില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് അമല്‍ ചന്ദ്രന് യൂണിറ്റ് പ്രസിഡന്റും ആര്യ എസ് നായര്‍ വൈസ് പ്രസിഡന്റുമായ ഏഴംഗ കമ്മിറ്റിക്ക് രൂപം നല്കി.
No comments:
Post a Comment