News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jul 5, 2019

വയനാട്ടിലെ വൈറല്‍ കടുവ അവിടെ തന്നെയുണ്ടെന്ന് വനംവകുപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

featured image

സോഷ്യല്‍ മീഡിയയില്‍ തരംഗമായ വീഡിയോയിലെ കടുവ വയനാട്ടില്‍ തന്നെയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. കടുവയെ ബൈക്ക് യാത്രികന്‍ ചിത്രീകരിച്ചത് വയനാട് പുല്‍പ്പള്ളി ബത്തേരി റൂട്ടില്‍ വട്ടപ്പാടി എന്ന സ്ഥലത്തു വച്ചെന്നു വനംവകുപിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

ഈ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം വനം വകുപ്പ് നല്‍കിയിട്ടുണ്ട്. വാഹനം പതുക്കെ പോകണം, പാര്‍ക്ക് ചെയ്യരുത് തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. പ്രദേശത്ത് പ്രത്യേകം നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

വനത്തില്‍ നിന്നും കുതിച്ചെത്തിയ കടുവ ബൈക്ക് യാത്രികരെ പിന്തുടരുന്നതും ബൈക്ക് അതിവേഗമോടിച്ച് യാത്രക്കാര്‍ രക്ഷപ്പെടുന്നതുമാണ് വൈറലായ മൊബൈല്‍ വീഡിയോയില്‍ ഉണ്ടായിരുന്നത്. വയനാട്ടിലെ പുല്‍പ്പള്ളി-ബത്തേരി പാതയില്‍ വട്ടപ്പാടി എന്ന പ്രദേശത്താണ് ഈ സംഭവം നടന്നത് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages