News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jul 14, 2019

ദിലീപിന്റെ സഹോദരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയിൽ താരമായി മീനാക്ഷി

featured image

ദിലീപ് നിര്‍മ്മിച്ച് സഹോദരന്‍ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ നടന്നു. പൂജ ചടങ്ങിൽ താരമായത് മീനാക്ഷിയാണ്. എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചാണ് പൂജ നടന്നത്. നിര്‍മ്മാതാവ് രഞ്ജിത്ത്, ധര്‍മജന്‍ ബോള്‍ഗാട്ടി, നടന്‍ വിനീത് കുമാര്‍ തുടങ്ങി നിരവധിപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി നാളുകള്‍ക്ക് ശേഷമാണ് ക്യമാറയ്ക്ക് മുന്നില്‍ എത്തുന്നത്. പൂജാ സമയത്ത് അച്ഛനും ചെറിയച്ഛനുമിടയിലായി പുഞ്ചിരി തൂകി നില്‍ക്കുന്ന താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയിൽ തരംഗമാവുകയാണ്.

അടുത്തിടെ നമിത പ്രമോദിനൊപ്പമുള്ള മീനാക്ഷിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മുഖം മറച്ചുകൊണ്ടാണ് മീനാക്ഷി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. കൂടെ നാദിര്‍ഷയുടെ മകളും ഉണ്ടായിരുന്നു.

The post ദിലീപിന്റെ സഹോദരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയിൽ താരമായി മീനാക്ഷി appeared first on Pravasishabdam.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages