News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jul 12, 2019

യുവാവിനെ തല്ലിക്കൊന്നു ചതുപ്പില്‍ താഴ്‌ത്തിയ സംഭവം: 5 പേര്‍ അറസ്‌റ്റില്‍

featured image

മരട്‌(കൊച്ചി): യുവാവിനെ തല്ലിക്കൊന്നു ചതുപ്പില്‍ താഴ്‌ത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആളടക്കം അഞ്ചുയുവാക്കള്‍ അറസ്‌റ്റില്‍. കുമ്പളം മാന്നനാട്ട്‌ എം.എസ്‌. വിദ്യന്റെ മകന്‍ എം.വി. അര്‍ജുന്റെ(20) മൃതദേഹമാണ്‌ നെട്ടൂരില്‍ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ അളിഞ്ഞനിലയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയത്‌.
അര്‍ജുന്റെ സുഹൃത്തുക്കളും സമപ്രായക്കാരുമായ കുമ്പളം തട്ടാശേരില്‍ അജിത്‌ കുമാര്‍ (22), നെട്ടൂര്‍ കളപ്പുരയ്‌ക്കല്‍ അനന്തു (21), കുമ്പളത്ത്‌ വാടകയ്‌ക്ക്‌ താമസിക്കുന്ന നെട്ടൂര്‍ മാളിയേക്കല്‍ നിബിന്‍ പീറ്റര്‍ (20), നെട്ടൂര്‍ കുന്നലക്കാട്‌ റോണി (23), പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. പ്രതികള്‍ ലഹരി വില്‍പന സംഘാംഗങ്ങളാണ്‌. മുന്‍വൈരാഗ്യമാണ്‌ കൊലപാതകത്തിനു കാരണമെന്നാണു പ്രതികളുടെ മൊഴി. പനങ്ങാട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.
കൊലപാതകത്തിനുശേഷം അര്‍ജുന്റെ മൊബൈല്‍ ലോറിയില്‍ ഉപേക്ഷിച്ച്‌ "ദൃശ്യം" സിനിമയിലേതുപോലെ പോലീസിനെ കബളിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചു. അതേസമയം അര്‍ജുനെ കാണാതായെന്നു വീട്ടുകാര്‍ പരാതി നല്‍കുകയും സംശയമുള്ളവരെ ചൂണ്ടിക്കാട്ടുകയും ചെയ്‌തിട്ടും പോലീസ്‌ കേസെടുക്കാന്‍ ഒരാഴ്‌ചയോളം വൈകിയെന്ന്‌ ആരോപണമുണ്ട്‌. പോലീസ്‌ സമയത്ത്‌ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അര്‍ജുന്റെ ജീവന്‍ രക്ഷിക്കാനാവുമായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ജൂലൈ രണ്ടിനാണ്‌ അര്‍ജുനെ കാണാതായത്‌. എട്ടുദിവസം കഴിഞ്ഞു ബുധനാഴ്‌ചയാണ്‌ ചവിട്ടിത്താഴ്‌ത്തി, കോണ്‍ക്രീറ്റ്‌ കല്ല്‌ പുറത്തുവച്ച നിലയില്‍ അഴുകിയ മൃതദേഹം കണ്ടെടുത്തത്‌. കാണാതായദിവസം അര്‍ജുന്‍ ധരിച്ചിരുന്ന ഷര്‍ട്ടും ജീന്‍സും മൃതദേഹത്തിലുണ്ടായിരുന്നു.
ജൂലൈ രണ്ടിന്‌ രാത്രിയായിട്ടും അര്‍ജുന്‍ വീട്ടിലെത്താതിരുന്നതിനെത്തുടര്‍ന്ന്‌ അടുത്തദിവസം തന്നെ വീട്ടുകാര്‍ പനങ്ങാട്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കാണാതായതായ ദിവസം അര്‍ജുനെ വീട്ടില്‍നിന്ന്‌ വിളിച്ചുകൊണ്ടുപോയ യുവാവിനെക്കുറിച്ചും നെട്ടൂര്‍ പാലത്തിന്റെ ഭാഗത്തേക്ക്‌ ഇവര്‍ പോയ വിവരവും വീട്ടുകാര്‍ പോലീസിന്‌ കൈമാറിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ ചൂണ്ടിക്കാട്ടിയവരെ കാര്യമായി ചോദ്യം ചെയ്യാതെ ഇവര്‍ പറഞ്ഞതു വിശ്വസിച്ചു പോലീസ്‌ വിട്ടയച്ചു. പ്രതികള്‍ അര്‍ജുന്റെ മൊബൈല്‍ ലോറിയില്‍ ഉപേക്ഷിച്ചാണ്‌ പോലീസിനെ കബളിപ്പിച്ചത്‌. അര്‍ജുന്റെ മൊെൈബല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പ്രതികളുടെ മൊഴി പോലീസ്‌ വിശ്വസിക്കുകയും ചെയ്‌തു.
എന്നാല്‍ ഒരാഴ്‌ച പിന്നിട്ടതോടെ വീട്ടുകാരുടെ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ്‌ പോലീസ്‌ വിശദമായ അന്വേഷണം തുടങ്ങിയത്‌. ഒരിക്കല്‍കൂടി വീട്ടുകാര്‍ ചൂണ്ടിക്കാട്ടിയ യുവാക്കളെ പോലീസ്‌ ചോദ്യം ചെയ്‌തതോടെ അര്‍ജുന്റെ തിരോധാനത്തിന്റെ ചുരുളഴിയുകയും മൃതദേഹം ഒളിപ്പിച്ച നെട്ടൂരിലെ ചതുപ്പ്‌ നിലം പ്രതികള്‍ പോലീസിന്‌ കാണിച്ചുകൊടുക്കുകയുമായിരുന്നു. അര്‍ജുന്റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിച്ചു. അമ്മ: സിന്ധു. ഏക സഹോദരി: അനഘ.

അര്‍ജുനെ കൊന്നത്‌ സഹോദരന്‍ മരിച്ചതിന്റെ പ്രതികാരം വീട്ടാന്‍

മരട്‌(കൊച്ചി): നെട്ടൂരില്‍ അര്‍ജുന്‍ എന്ന യുവാവിനെ കൊന്ന്‌ ചവിട്ടിത്താഴ്‌ത്താന്‍ കാരണം തന്റെ സഹോദരനെ കൊന്നതിന്റെ പ്രതികാരമാണെന്ന്‌ മുഖ്യപ്രതി നിബിന്റെ മൊഴി.
കഴിഞ്ഞവര്‍ഷം നിബിന്റെ സഹോദരന്‍ എബിനൊപ്പം അര്‍ജുന്‍ ഇരുചക്രവാഹനത്തില്‍ യാത്ര പോകവേ കളമശേരിയില്‍ വച്ച്‌ അപകടമുണ്ടായി. സംഭവത്തില്‍ എബിന്‍ മരിച്ചു. പിന്നിലിരുന്ന അര്‍ജുന്‌ സാരമായ പരുക്കുമേറ്റു. ഇതിനുശേഷം സഹോദരനെ അര്‍ജുന്‍ കൊണ്ടുപോയി കൊന്നതാണെന്നും, അവനു പണികൊടുക്കുമെന്നും നിബിന്‍ കൂട്ടുകാരോട്‌ പലപ്പോഴും പറഞ്ഞിരുന്നു. ഇതാണ്‌ കൊലയിലേക്ക്‌ നയിച്ചതെന്ന്‌ അറസ്‌റ്റിലായവര്‍ പോലീസിനോട്‌ വെളിപ്പെടുത്തി.
സംഭവദിവസം കൂട്ടുകാരനെക്കൊണ്ട്‌ പെട്രോള്‍ തീര്‍ന്നെന്നു പറഞ്ഞാണ്‌ അര്‍ജുനെ നെട്ടൂരിലേക്ക്‌ വിളിച്ചുവരുത്തിയത്‌. കൂട്ടുകാരനെ പറഞ്ഞുവിട്ട ശേഷം അര്‍ജുനെ ചതുപ്പിലേക്കു കൂട്ടിക്കൊണ്ടുപോയി. പ്രതികളായ നിബിനും റോണിയും ചേര്‍ന്നു പട്ടിക കൊണ്ടു തലയ്‌ക്കടിച്ച ശേഷം, അജിത്‌ കുമാര്‍, അനന്തു എന്നിവരും ചേര്‍ന്ന്‌ കഠിനമായി മര്‍ദിക്കുകയായിരുന്നു. മരണമുറപ്പാക്കിയ ശേഷം നാലുപേരും ചേര്‍ന്ന്‌ സംഭവസ്‌ഥലത്തുനിന്നും 50 മീറ്റര്‍ മാറ്റി ചതുപ്പില്‍ മൃതദേഹം ചവിട്ടി താഴ്‌ത്തി.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages