News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jul 2, 2019

സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പാഞ്ചാലിമേട്ടില്‍ 145 ഏക്കര്‍ മിച്ചഭൂമി; ഏറ്റെടുക്കുമ്പോള്‍ ക്ഷേത്രമോ കുരിശോ ഇല്ലായിരുന്നു

featured image

കൊച്ചി: ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട്ടില്‍ 145 ഏക്കര്‍ മിച്ചഭൂമിയുണ്ടെന്നും ഇതേറ്റെടുക്കുമ്പോള്‍ അവിടെ ക്ഷേത്രമോ കുരിശോ ഇല്ലായിരുന്നുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. 1976ല്‍ ഏബ്രഹാം ജോര്‍ജ്‌ കള്ളിവയലില്‍ എന്നയാളില്‍ നിന്നുമാണ്‌ സര്‍ക്കാര്‍ മിച്ചഭൂമി ഏറ്റെടുത്തത്‌. ഭൂമിയേറ്റെടുക്കുമ്പോള്‍ കാലിത്തൊഴുത്തും കക്കൂസും മാത്രമാണ്‌ അവിടെ ഉണ്ടായിരുന്നതെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി.
പാഞ്ചാലിമേട്ടില്‍ അനധികൃതമായി സ്‌ഥാപിച്ച കുരിശുകള്‍ നീക്കം ചെയ്യാനുള്ള പെരുവന്താനം വില്ലേജ്‌ ഓഫീസറുടെ ഉത്തരവ്‌ നടപ്പാക്കാന്‍ റവന്യൂ, പോലീസ്‌ അധികൃതരോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട്‌ കുപ്പക്കയം സ്വദേശി ജി. അരുണ്‍ലാല്‍ നല്‍കിയ ഹര്‍ജിയാണ്‌ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്‌. കുരിശുകള്‍ സ്‌ഥാപിച്ചത്‌ സര്‍ക്കാര്‍ഭൂമിയിലാണോ ദേവസ്വം ഭൂമിയിലാണോ എന്നറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. തിങ്കളാഴ്‌ച ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇതു റവന്യൂഭൂമിയാണെന്ന്‌ സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്‌തമാക്കി. റവന്യൂഭൂമിയായാലും നടപടി വേണമെന്നു ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
പാഞ്ചാലിമേട്ടില്‍ ഏബ്രഹാം ജോര്‍ജ്‌ കള്ളിവയലിന്റെ പക്കല്‍നിന്ന്‌ 144.55 ഏക്കര്‍ അധികഭൂമിയായി 1976ല്‍ ഏറ്റെടുത്തിരുന്നെന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കി. സെറ്റില്‍മെന്റ്‌ രജിസ്‌റ്ററില്‍ വഞ്ഞിപ്പുഴ മഠത്തിന്റെയാണ്‌ ഭൂമിയെന്നും ബി.ടി. ആറില്‍ (അടിസ്‌ഥാന നികുതി രജിസ്‌റ്റര്‍) ഏബ്രഹാം ജോര്‍ജ്‌ കള്ളിവയലിന്റെയാണെന്നും പറയുന്നു. മഹസര്‍പ്രകാരം ഇവിടെമുമ്പ്‌ ക്ഷേത്രമോ കുരിശുകളോ ഉണ്ടായിരുന്നില്ല. ക്ഷേത്രം ഉണ്ടായിരുന്നോയെന്നതിന്‌ രേഖകള്‍ പരിശോധിക്കേണ്ടിവരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പാഞ്ചാലിമേട്ടിലെ ഭൂമി നിലവില്‍ ഡി.ടി.പി.സിയുടെ കൈവശമാണുള്ളത്‌. റവന്യൂഭൂമിയില്‍ ക്ഷേത്രം നിര്‍മിച്ചത്‌ 1976നു ശേഷമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
വിശദമായ സെറ്റില്‍മെന്റ്‌ രജിസ്‌റ്റര്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട്‌ കോടതി നിര്‍ദേശിച്ചു. പാഞ്ചാലിമേട്ടില്‍ നിലവില്‍ ക്രമസമാധാന പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്‌. ഭൂമി സംബന്ധിച്ച പലവിധത്തിലുളള വാദങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ എല്ലാ കക്ഷികളുടെയും ഭാഗം കേട്ട ശേഷമേ വിശദമായ വിധിയിലേക്ക്‌ കടക്കുകയുള്ളൂവെന്നു കോടതി വ്യകതമാക്കി. കേസ്‌ 29ന്‌ കോടതി പരിഗണിക്കും.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages