കോഴിക്കോട്: എറണാകുളം സെന്‍ട്രല്‍ സി.ഐ. വി.എസ്. നവാസിനെ കാണാനില്ലെന്ന്  അറിയിച്ച് കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പരസ്യം. നവാസിന്റെ തിരോധാനവുമായി  ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജില്‍ വെള്ളിയാഴ്ച രാത്രി പരസ്യം പോസ്റ്റ് ചെയ്തത്. 

നവാസിന്റെ ശരീരപ്രകൃതിയെക്കുറിച്ചും കാണാതായ സമയത്ത് കടുംനീല നിറത്തിലുള്ള ഷര്‍ട്ടും മങ്ങിയ വെള്ള പാന്റ്‌സും ഹാന്‍ഡ് ബാഗും ഉണ്ടായിരുന്നതായി പരസ്യത്തില്‍ പറയുന്നു. അതേസമയം, സി.ഐ. നവാസിന്റെ തിരോധാനത്തില്‍ ഇതുവരെ തുമ്പ് ലഭിക്കാത്തതില്‍ കേരള പോലീസിനെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

Content Highlights: kerala police facebook page posted eranakulam central ci navas missing advt