തിരുവനന്തപുരം: കാണാതായ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്. നവാസിനെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപംനല്‍കി.  കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് സംഘം അന്വേഷണം നടത്തുക. 

തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സ്റ്റുവര്‍ട്ട് കീലര്‍, പാലാരിവട്ടം പോലീസ്  ഇന്‍സ്പെക്ടര്‍ ശ്രീജേഷ് പി.എസ് എന്നിവര്‍ ഉള്‍പ്പെടെ 20 അംഗ സംഘത്തിനാണ് രൂപം നല്‍കിയത്.

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഡോ. ഷേയ്ക്ക് ദര്‍വേഷ് സാഹിബ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാക്കറെ എന്നിവര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

Content Highlights: ci navas missing case, special team