News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jun 15, 2019

വെസ്‌റ്റിന്‍ഡീസിനെതിരേ ഇംഗ്ലണ്ടിന്‌ എട്ടു വിക്കറ്റ്‌ ജയം

featured image

സതാംപ്‌ടണ്‍: ടെസ്‌റ്റ് ടീം നായകന്‍ ജോ റൂട്ട്‌ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കി ആതിഥേയരായ ഇംഗ്ലണ്ട്‌ കുതിക്കുന്നു. ഇന്നലെ സതാംപ്‌ടണില്‍ നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റിന്‌ വെസ്‌റ്റിന്‍ഡീസിനെയാണ്‌ ഇംഗ്ലണ്ട്‌ തോല്‍പിച്ചത്‌. മത്സരത്തില്‍ ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിങ്ങിന്‌ ഇറങ്ങിയ വിന്‍ഡീസ്‌ 44.4 ഓവറില്‍ 212ന്‌ എല്ലാവരും പുറത്തായി. തുടര്‍ന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്‌ 33.1 ഓവറില്‍ രണ്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യം മറികടന്നു.
94 പന്തില്‍ നിന്ന്‌ 11 ബൗണ്ടറികളുമായി 100 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന റൂട്ടാണ്‌ ഇംഗ്ലണ്ടിന്റെ വിജയം അനായാസമാക്കിയത്‌. റൂട്ടിന്റെ 17ാം ഏകദിന സെഞ്ചുറിയാണ്‌ സതാംപ്‌ടണില്‍ പിറന്നത്‌.
റൂട്ടിനു പുറമേ വിക്കറ്റ്‌കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോ (45), ഓള്‍റൗണ്ടര്‍ ക്രിസ്‌ വോക്‌സ്‌ (40) എന്നിവരും ഇംഗ്ലീഷ്‌ നിരയില്‍ തിളങ്ങി. ഇരുവരും പുറത്തായശേഷം 10 റണ്‍സുമായി ബെന്‍ സ്‌റ്റോക്‌സായിരുന്നു വിജയറണ്‍ കുറിക്കുമ്പോള്‍ റൂട്ടിനൊപ്പം ക്രീസില്‍.
മത്സരത്തിനിടെ പരിക്കേറ്റ ജേസണ്‍ റോയ്‌ ഇല്ലാതെയാണ്‌ ഇംഗ്ലണ്ട്‌ ബാറ്റിങ്ങിനിറങ്ങിയത്‌. ഇതോടെ ജോ റൂട്ട്‌ ഓപ്പണറുടെ റോളില്‍ ഇറങ്ങുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ബെയര്‍സേ്‌റ്റായും റൂട്ടും ചേര്‍ന്ന്‌ 95 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു വെസ്‌റ്റിന്‍ഡീസിന്റെ മോഹങ്ങള്‍ മുളയിലേ നുള്ളിയിരുന്നു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages