News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jun 6, 2019

മോദിക്ക് പിന്നാലെ രാഹുലും കേരളത്തിലേക്ക്; വയനാട്ടില്‍ 12 ഇടത്ത് റോഡ് ഷോ

featured image

ബത്തേരി: മോദിയുടെ കേരള സന്ദര്‍ശനത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേരളസന്ദര്‍ശനം നടത്തുന്നു. കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായെങ്കിലും തന്നെ പിന്തുണച്ച വയനാട് ലോകസഭാ മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാനാണ് അദ്ദേഹം എത്തുന്നത്. ഇതിനൊപ്പം മൂന്ന് ദിവസങ്ങളിലായി 12 ഇടങ്ങളില്‍ നടക്കുന്ന റോഡ് ഷോകളിലും അദ്ദേഹം പങ്കെടുക്കും.

ഉച്ചയ്ക്ക് ഒന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധി നിലമ്പൂര്‍ ടൗണ്‍ വരെ കാറില്‍ എത്തി റോഡ് ഷോ നടത്തും. പിന്നാലെ ഏറനാട് നിയമസഭ മണ്ഡലത്തിലെ എടവള്ളയിലേക്കാണ് യാത്ര. സീതീഹാജി പാലം മുതല്‍ ജമാലങ്ങളാടി വരെ തുറന്ന വാഹനത്തിലൂടെ വോട്ടര്‍മാരേ കണ്ട് നന്ദി പറയും.

തുടര്‍ന്നും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ റോഡ് ഷോ നടത്തും ഞായറാഴ്ച വരെയാണ് അദ്ദേഹത്തിന്റെ റോഡ് ഷോ നടക്കുന്നത്. എന്നാല്‍ കാലവര്‍ഷം പ്രതികൂലമാകുമോ എന്നാണ് കോണ്‍ഗ്രസ് ആശങ്കപ്പെടുന്നത്. അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും രാഹുലി നെ പിന്തുണച്ചത് വയനാടാണ്. അഞ്ചരലക്ഷത്തോളം വോട്ടിന്റെ ഭൂരിക്ഷത്തിലാണ് രാഹുല്‍ വിജയിച്ചത്.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages