News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 19, 2019

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ ഭയക്കണം; വമ്പന്മാരെ വിറപ്പിക്കാനുള്ള കരുത്തുണ്ട് അവര്‍ക്ക്: അനില്‍ കുംബ്ലെ

featured image

ബംഗളൂരു: ഏകദിന ക്രിക്കറ്റില്‍ സമീപകാലത്ത് മികച്ച പ്രകടനം കാഴ്ച്ച വെച്ച് ഉയര്‍ന്നു വരുന്ന ടീമാണ് അഫ്ഗാനിസ്ഥാന്‍. ലോകകപ്പില്‍ അട്ടിമറികള്‍ നടത്തി അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവരാണ് അഫ്ഗാന്‍. ഈ ലോകകപ്പില്‍ വമ്പന്‍ ടീമുകളെ ഞെട്ടിക്കാനുള്ള കരുത്ത് അഫ്ഗാനുണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയുടെ വിലയിരുത്തല്‍.

ഏഷ്യ കപ്പിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യയുമായി സമനില പിടിക്കാന്‍ അവര്‍ക്കായി. ബംഗ്ലാദേശിനെ തോല്‍പ്പിക്കുകയും പാക്കിസ്ഥാന് കടുത്ത വെല്ലുവിളിയാകുവാനും അഫ്ഗാന് കഴിഞ്ഞിരുന്നു. റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് റഹ്മാന്‍ എന്നിവര്‍ അടങ്ങുന്ന ടീം തീര്‍ച്ചയായും എതിര്‍ ടീമുകളെ വിറപ്പിക്കുമെന്ന് കുംബ്ല പറഞ്ഞു.

വിരാട് കോഹ്‌ലിയുമായി ഒത്തുപോകാനാകില്ല; വിരമിക്കാനുള്ള കാരണങ്ങള്‍ വിശദീകരിച്ച് അനില്‍ കുംബ്ലെ

ടീമിന് മികച്ച തുടക്കം നല്‍കാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് മുഹമ്മദ് ഷെഹ്‌സാദിന്‍. ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോര്‍ നേടുകയായിരിക്കും അഫ്ഗാന്‍ ഗെയിം പ്ലാന്‍. പിന്നീട് സ്പിന്നര്‍മാര്‍ വിക്കറ്റ് നേടുകയും ചെയ്താല്‍ അഫ്ഗാന്‍ കടുത്ത പ്രതിസന്ധിയായിരിക്കും എതിരാളികള്‍ക്ക് ഉണ്ടാക്കുകയെന്നും കുംബ്ലെ പറഞ്ഞു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages