News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 19, 2019

തൃശ്ശൂര്‍ നന്തിപുലത്തെത്തിയ കനകദുര്‍ഗക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം; സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്ക്

featured image

തൃശ്ശൂര്‍: വരന്തരപ്പിള്ളി നന്തിപുലത്തെത്തിയ കനകദുര്‍ഗക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. പഞ്ചായത്തംഗം ഉള്‍പ്പടെ ഒന്‍പത് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി. സംഘര്‍ഷത്തില്‍ വരന്തരപ്പിള്ളി എസ്എച്ച്ഒ എസ് ജയകൃഷ്ണനും ബിജെപി ജില്ലാ കമ്മിറ്റിയംഗം സജീവന്‍ അമ്പാടത്തിനും ഒരു പ്രവര്‍ത്തകനും ലാത്തിചാര്‍ജില്‍ പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

നന്തിപുലം സഹകരണ ബാങ്ക് ഹാളില്‍ നടന്ന എഴുത്തുപുര വാട്‌സാപ്പ് കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കനകദുര്‍ഗ. നന്തിപുലത്തിന് 200 മീറ്റര്‍ അകലെ രണ്ട് പൊലീസുകാരുടെ കൂടെ സ്വകാര്യ ബസില്‍ വന്നിറങ്ങിയ കനകദുര്‍ഗയെ കൂടുതല്‍ സുരക്ഷയില്‍ പൊലീസ് ജീപ്പിലാണ് സ്ഥലത്തെത്തിച്ചത്. ഇതിനിടെ കനകദുര്‍ഗ സ്ഥലത്തെത്തിയറിഞ്ഞ് പ്രവര്‍ത്തകര്‍ ബാങ്ക് ഹാളിന് ചുറ്റും തടിച്ചുകൂടുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചാലക്കുടി ഡിവൈഎസ്പി ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പ്രവര്‍ത്തകരോട് പിരിഞ്ഞ് പോകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചെങ്കിലും പ്രവര്‍ത്തകര്‍ അനുസരിച്ചില്ല.

കനകദുര്‍ഗയെ ഇവിടെ നിന്ന് പറഞ്ഞയക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം ശക്തമാക്കി. പൊലീസ് ലാത്തിവീശിയാണ് ബാങ്ക് പരിസരത്തും റോഡിലും തടിച്ചുകൂടിയ പ്രവര്‍ത്തകരെ ഓടിച്ചത്. ലാത്തിചാര്‍ജിനിടെ പരിക്കേറ്റ എസ്എച്ച്ഒ ജയകൃഷ്ണനും സജീവന്‍ അമ്പാടത്തും പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സതേടി. പഞ്ചായത്തംഗം അരുണ്‍ മാഞ്ഞൂര്‍ ഉള്‍പ്പടെ ഒന്‍പത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥലത്ത് നിന്ന് പ്രവര്‍ത്തകരെ പൂര്‍ണമായും നീക്കിയശേഷം പൊലീസ് ജീപ്പിലാണ് കനകദുര്‍ഗയെ നന്തിപുലത്തുനിന്ന് മാറ്റിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages