News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 20, 2019

വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് തിരിച്ചടിയെന്ന് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍; ഇടതു പ്രതീക്ഷ പാലക്കാടും കോഴിക്കോടും മാത്രമായി ഒതുങ്ങും

featured image

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് തിരിച്ചടിയെന്ന് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഇടതു പ്രതീക്ഷ പാലക്കാടും ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന കോഴിക്കോടും മാത്രമായി ഒതുങ്ങും. വടകരയും കാസര്‍കോഡും നഷ്ടപ്പെടുന്ന പക്ഷം ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാകും ഉണ്ടാകുക. ദേശീയ ചാനലുകളുടേതടക്കം പൂറത്ത് വന്ന ഭൂരിഭാഗം എക്സിറ്റ് പോളുകളും മലബാറില്‍ ഇടതുമുന്നണിക്ക് തിരിച്ചടിയാണ് പ്രവചിക്കുന്നത്. മലബാറില്‍ രാഹുല്‍തരംഗം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് സര്‍വേ ഫലങ്ങള്‍. എട്ടു സീറ്റുകളില്‍ ആറിടത്തം യുഡിഎഫിന് മുന്‍തൂക്കം പ്രവചിക്കപ്പെടുന്നു.

ശക്തികേന്ദ്രങ്ങളായ കാസറകോഡും കണ്ണൂരും വടകരയും ഇടതുമുന്നണിയെ കൈവിടും. പാലക്കാട് എംബി രാജേഷിലൂടെ സീറ്റ് നിലനിര്‍ത്താന്‍ കഴിയുമ്പോള്‍ കോഴിക്കോട് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞേക്കുമെന്നതില്‍ മാത്രമായി ഒതുങ്ങും ഇടതുപ്രതീക്ഷ. ചിലസര്‍വേകള്‍ കണ്ണൂരില്‍ ഫോട്ടോഫിനിഷിംഗും പ്രവചിക്കുന്നുണ്ട്. കാസറകോട്ടേയും വടകരയിലേയും പരാജയം എല്‍ഡിഎഫിന് താങ്ങാന്‍ കഴിയുന്നതില്‍ ഏറെയാകും. ഇടതുപക്ഷത്തെ കരുത്തനായ പി ജയരാജന്‍ മത്സരിക്കുന്ന വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന് തിളക്കമാര്‍ന്ന വിജയമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ലീഗിന്റെ പൊന്നാപുരം കോട്ടകളായ പൊന്നാനിയിലും മലപ്പുറത്തും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ 50 ശതമാനത്തോളം വോട്ടുകള്‍ നേടിയേക്കുമെന്നും സര്‍വേ പറയുന്നു. വയനാട്ടില്‍ പ്രതീക്ഷിക്കപ്പെട്ടതുപോലെ രാഹുലിന്റെ ഭൂരിപക്ഷം മാത്രമാകും ചര്‍ച്ചചെയ്യപ്പെടുക. അതേസമയം അനൂകൂല സാഹചര്യത്തില്‍ പോലും ബിജെപിക്ക് വോട്ടുകള്‍ വലിയതരത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല. യുഡിഎഫിനെ മറികടന്ന് രണ്ടാംസ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്ന പാലക്കാട് മാത്രമാകും ബിജെപിയുടെ മികച്ച മുന്നേറ്റം ദൃശ്യമാകുക.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages