News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 20, 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദി തരംഗമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; കോണ്‍ഗ്രസ് മൂന്നക്കം തികയ്ക്കില്ലെന്നും പ്രവചനം

featured image

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദി തരംഗം എന്ന് എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍. എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് ആറ് സര്‍വേകള്‍ പ്രവചിച്ചു. കോണ്‍ഗ്രസ് മൂന്ന് അക്കം തികയ്ക്കില്ല എന്നാണ് ചില സര്‍വ്വേകള്‍ പ്രവചിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നഷ്ടം ഉണ്ടാകുമെങ്കിലും പശ്ചിമ ബംഗാള്‍, ഒറീസ എന്നിവടങ്ങളില്‍ ബിജെപി വലിയ നേട്ടം ഉണ്ടാക്കുമെന്നാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്.

ടൈംസ് നൗ-വിഎം ആര്‍, റിപ്പബ്ലിക്ക് ടിവി-ജന്‍ കി ബാത്ത്, ന്യൂസ് 18-ഐപിഎസ്ഒഎസ്, ന്യൂസ് 24-ടുഡേയ്‌സ് ചാണക്യ, സുദര്‍ശന്‍ ന്യൂസ്, ഇന്ത്യ ടുഡേ മൈ ആക്‌സിസ് എന്നിവയാണ് എന്‍ഡിഎയ്ക്ക് 300ലധികം സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നത്. റിപ്പബ്ലിക് ടിവി-സി വോട്ടര്‍, ന്യൂസ് നേഷന്‍ എന്നിവയുടെ സര്‍വ്വേകള്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും 300 സീറ്റുകള്‍ കടക്കില്ലെന്നാണ് കണക്കാക്കുന്നത്. യുപിഎയെക്കാളും സീറ്റുകള്‍ ലഭിക്കുമെങ്കിലും എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല എന്ന് പ്രവചിക്കുന്നത് എബിപി സര്‍വ്വേ മാത്രമാണ്.

എന്‍ഡിഎ 306 സീറ്റില്‍ ജയിക്കും എന്നാണ് ടൈംസ് നൗ വിഎംആര്‍ എക്‌സിറ്റ് പോള്‍ ഫലം. 132 സീറ്റില്‍ യുപിഎ ജയിക്കുമെന്നും 104 സീറ്റില്‍ മറ്റുള്ളവര്‍ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. റിപ്പബ്ലിക് ടിവി-ജന്‍ കി ബാത്ത് ഫലം ഇങ്ങനെ. എന്‍ഡിഎ-305, യുപിഎ – 124 മറ്റുള്ളവര്‍ – 87. ഉത്തര്‍പ്രദേശിലെ മഹാഗദ്ബന്ധന്‍ സഖ്യം 33 സീറ്റുകള്‍ ലഭിക്കും എന്ന് റിപ്പബ്ലിക് ടി വി – ജന്‍ കി ബാത്ത് സര്‍വ്വേ പ്രവചിക്കുന്നു. ന്യൂസ് 24 – ടുഡേയ്‌സ് ചാണക്യ സര്‍വ്വേ കോണ്‍ഗ്രസ് തകര്‍ന്ന് അടിയും എന്നാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 46 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളു എന്നാണ് സര്‍വ്വേ ഫലം.

ബി ജെ പി 276 സീറ്റുകള്‍ കരസ്ഥമാക്കി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കും എന്നാണ് ന്യൂസ് 24-ടുഡേയ്‌സ് ചാണക്യയുടെ പ്രവചനം. ന്യൂസ് 18-ഐപിഎസ്ഒഎസ് സര്‍വ്വേ എന്‍ഡിഎയ്ക്ക് 336 സീറ്റും ഇന്ത്യ ടുഡേ മൈ ആക്‌സിസ് സര്‍വ്വേ എന്‍ഡിഎയ്ക്ക് 339 മുതല്‍ 368 സീറ്റുകള്‍ ലഭിക്കുമെന്നും പ്രവചിക്കുന്നു. ഈ രണ്ട് സര്‍വേകള്‍ പ്രകാരം കോണ്‍ഗ്രസ് മൂന്നക്കം കടക്കില്ല. ഉത്തരപ്രദേശില്‍ മഹാഗദ്ബന്ധന്‍ 50 സീറ്റുകള്‍ കരസ്ഥമാക്കുമെന്ന് പ്രവചിച്ച എബിപി സര്‍വ്വേയാണ് എന്‍ഡിഎ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിച്ചിരിക്കുന്നത്. എന്‍ഡിഎ-267, യുപിഎ-127 മറ്റുള്ളവര്‍-148 സീറ്റുകളും കരസ്ഥമാക്കുമെന്നാണ് എബിപിയുടെ പ്രവചനം.

ഉത്തര്‍പ്രദേശില്‍ 2014ലെ പ്രകടനം ബിജെപി കാഴ്ച വയ്ക്കില്ലെന്ന് എല്ലാ സര്‍വ്വേകളും പ്രവചിക്കുന്നുണ്ട്. 20 സീറ്റുകള്‍ വരെ നഷ്ടമാകുമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. എന്നാല്‍ പശ്ചിമ ബംഗാള്‍, ഒറീസ എന്നിവിടങ്ങളില്‍ നിന്ന് ഈ നഷ്ടം നികത്തുമെന്നാണ് സര്‍വേകള്‍ കണക്കാക്കുന്നത്. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ദില്ലി, ഉത്തരാഖഢ്, തുടങ്ങി ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപി തരംഗം ആഞ്ഞു വീശിയെന്നാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages