News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 20, 2019

കേരളം എല്‍ഡിഎഫിനൊപ്പമെന്ന് സിഎന്‍എന്‍ എക്‌സിറ്റ് പോള്‍ ഫലം

featured image

കേരളം എല്‍ഡിഎഫിനൊപ്പം എന്ന് വ്യക്തമാക്കുകയാണ് സിഎന്‍എന്‍-ഐപിഎസ്ഒഎസ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എല്‍ഡിഎഫ് 11 മുതല്‍ 13 സീറ്റ് വരെ നേടുമ്പോള്‍ യുഡിഎഫ് എഴ് മുതല്‍ ഒമ്പത് വരെ സീറ്റ് നേടാം. എന്‍ഡിഎക്ക് ഒരു സീറ്റും ലഭിച്ചേക്കാം.

പുറത്തുവന്ന മറ്റ് സര്‍വ്വേ ഫലങ്ങളില്‍ യുഡിഎഫിന് മുന്‍തൂക്കം നല്‍കുമ്പോളാണ് സിഎന്‍എന്‍ വ്യത്യസ്ഥമായ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കൂടുതല്‍ സീറ്റ് ലഭിച്ചേക്കുമെന്നിരിക്കെ ശക്തമായ മുന്നേറ്റമായിരിക്കും സിപിഎമ്മിന്റേത്.

പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ ഒരേസ്വരത്തില്‍ ബിജെപിയുടെയും എന്‍ഡിഎ മുന്നണിയുടേയും മുന്നേറ്റം പ്രവചിക്കുന്നു. കോണ്‍ഗ്രസും യുപിഎ മുന്നണിയും തിരിച്ചുവരാനാകാത്തവിധം പിന്നോട്ടുപോകും എന്നും സര്‍വേകള്‍ സൂചിപ്പിക്കുന്നു.

യുപിഎ വെറും 70 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് ചാണക്യ പ്രവചിക്കുന്നത്. ഇത്രത്തോളം കോണ്‍ഗ്രസിന്റെ പതനം പ്രവചിച്ച മറ്റൊരു സര്‍വേയില്ല.

എന്‍ഡിഎ 340 സീറ്റുകള്‍ നേടുമെന്നും ചാണക്യ പറയുന്നു. മറ്റുള്ളവര്‍ 133 സീറ്റുകളും നേടും.

എന്‍ഡിഎ മുന്നണി കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ തുടരുമെന്ന് ന്യൂസ് നേഷന്‍ സര്‍വേ ഫലങ്ങള്‍. യുപിഎ തകര്‍ന്നടിയുമെന്നും സര്‍വേ പറയുന്നു.

എന്‍ഡിഎ മുന്നണി 282 മുതല്‍ 290 സീറ്റുകള്‍ നേടും. യുപിഎ മുന്നണി 118 സീറ്റുകള്‍ മുതല്‍ 126 സീറ്റുകള്‍ വരെ നേടാം. മറ്റുള്ളവര്‍ 130 മുതല്‍ 138 സീറ്റുകള്‍ വരെ നേടും. ഇങ്ങനെയാണ് ന്യൂസ് നേഷന്റെ സര്‍വേ.

റിപ്പബ്ലിക് ടിവിയുടെ രണ്ട് എക്‌സിറ്റ് പോളുകളിലും ബിജെപിയും എന്‍ഡിഎയും മുന്നില്‍ വന്നു. റിപ്പബ്ലിക് ടിവി സി വോട്ടര്‍ സര്‍വേയും റിപ്പബ്ലിക് ജന്‍ കി ബാത്ത് സര്‍വേയും പുറത്തുവന്നു.

റിപ്പബ്ലിക് ടിവി സി വോട്ടര്‍ സര്‍വേ എന്‍ഡിഎയ്ക്ക് 287 സീറ്റും യുപിഎയ്ക്ക് 128 സീറ്റും മറ്റുള്ളവര്‍ക്ക് 127 സീറ്റും പ്രവചിക്കുന്നു. റപ്പബ്ലിക് ജന്‍ കി ബാത് സര്‍വേ എന്‍ഡിഎയ്ക്ക് 305 സീറ്റും യുപിഎ 124 സീറ്റും മറ്റുള്ളവര്‍ 94 സീറ്റും നേടുമെന്നും പ്രവചിക്കുന്നു.

ടൈംസ് നൗവിന്റ എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവന്നു. ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി അധികാരം തുടരും എന്നാണ് ഫലത്തിലുള്ളത്. എന്‍ഡിഎയ്ക്ക് 306 സീറ്റുകള്‍ ലഭിക്കും എന്നതാണ് സര്‍വേ പറയുന്നത്.

കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ 132 സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ 104 സീറ്റുകള്‍ നേടും. 41.1 ശതമാനം വോട്ട് വിഹിതം എന്‍ഡിഎയും 31.7 ശതമാനം യുപിഎയും മറ്റുള്ളവര്‍ 27.2 ശതമാനം സീറ്റുകള്‍ നേടുമെന്നും ടൈംസ് നൗ പറയുന്നു.

Also Read: 24 മണിക്കൂറും പരിചാരകന്റെ സേവനം, പ്രാതല്‍, ഉച്ച ഭക്ഷണം, ചായ, അത്താഴം എല്ലാം കൃത്യസമയത്ത്, ടെലഫോണ്‍, വൈദ്യുതി സൗകര്യങ്ങള്‍ ലഭ്യമാണ്; 990 രൂപയുണ്ടെങ്കില്‍ രുദ്ര ഗുഹയില്‍ ധ്യാനിക്കാന്‍ പോകാം

No comments:

Post a Comment

Post Top Ad

Your Ad Spot

Pages