News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 19, 2019

എക്‌സിറ്റ് പോള്‍ ഗോസിപ്പുകളെ വിശ്വസിക്കുന്നില്ലെന്ന് മമതാ ബാനര്‍ജി

featured image

എക്‌സിറ്റ് പോള്‍ ഗോസിപ്പുകളെ താന്‍ വിശ്വസിക്കുന്നില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിക്ക് വിജയം സുനിശ്ചിതമെന്ന് പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഗോസിപ്പുകള്‍ വഴി ആയിരക്കണക്കിന് ഇവിഎം മെഷീനുകളുടെ റിസല്‍ട്ടിനെ അട്ടിമറിക്കാനും കൃത്രിമം നടത്താനുമാണ് നീക്കമെന്നും മമത ആരോപിച്ചു. താന്‍ എക്‌സിറ്റ് പോളില്‍ വിശ്വസിക്കുന്നില്ല, എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും ഒന്നിച്ച് നിന്ന് പോരാടാനാണ് താന്‍ ആവശ്യപ്പെടുന്നതെന്നും ഈ യുദ്ധത്തില്‍ നമ്മള്‍ ജയിക്കുക തന്നെ ചെയ്യുമെന്നും മമതാ ബാനര്‍ജി പറഞ്ഞു.

അതേസമയം പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിന് ഒരു സീറ്റ് പോലും കിട്ടില്ലെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസിന് 30ല്‍ താഴെ സീറ്റുകള്‍ മാത്രമാകും ലഭിക്കുക. തൃണമൂല്‍ കോണ്‍ഗ്രസിന് 24 സീറ്റും ബിജെപിക്ക് 16 സീറ്റും കോണ്‍ഗ്രസിന് രണ്ട് സീറ്റുമാണ് എബിപി പ്രവചിക്കുന്നത്. കഴിഞ്ഞ തവണ തൃണമൂല്‍ കോണ്‍ഗ്രസ് 34 സീറ്റ് നേടിയപ്പോള്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് ബിജെപി നേടിയത്. സിപിഎം അടക്കമുള്ള ഒരു ഇടതുപാര്‍ട്ടിക്കും ഇത്തവണ സീറ്റ് കിട്ടില്ല എന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages