News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 20, 2019

വണ്‍പ്ലസ് 7 പ്രോ: പ്രതീക്ഷകള്‍ നിറവേറ്റിയോ കമ്പനി? ഫീച്ചേഴ്‌സ് അതിശയിപ്പിക്കുന്നുണ്ടോ? അറിയേണ്ടതെല്ലാം

featured image

വണ്‍പ്ലസിന്റെ പുതിയ മോഡല്‍ വിപണിയില്‍ എത്തുന്നു എന്ന വാര്‍ത്ത പരക്കുമ്പോഴേ 30,000 അല്ലെങ്കില്‍ അതിന് മുകളില്‍ പണം ഫോണിനായി മുടക്കാന്‍ തയാറുള്ളവര്‍ അല്‍പമൊന്ന് കാത്തുനില്‍ക്കും. പിന്നെ മറ്റ് ബ്രാന്‍ഡുകളുടെ ഈ വിലനിലവാരത്തില്‍വരുന്ന ഫോണുകള്‍ക്ക് വില്‍പന കുറയും. വണ്‍ പ്ലസ് എന്ത് മാജിക്കാണ് പുതിയ മോഡലില്‍ കാത്തുവച്ചിരിക്കുക എന്നതില്‍ ഏകദേശരൂപമേ ലഭിച്ചിട്ടുണ്ടാകൂ.

എത്രയൊക്കെ ഫീച്ചറുകള്‍ നിറച്ചാലും വില പ്രതീക്ഷിക്കപ്പെടുന്നതുതന്നെയാകും എന്നൊരു ഉറപ്പും വണ്‍പ്ലസ് നല്‍കിയിരുന്നു. എന്നാല്‍ 6ടി മുതല്‍ അത് വണ്‍പ്ലസ് പാലിക്കുന്നുണ്ടോ എന്നുചോദിച്ചാല്‍ അത്രയ്ക്ക് പാലിക്കപ്പെടുന്നില്ല എന്നേ പറയാനാവുകയുള്ളൂ. ഇപ്പോള്‍ വണ്‍പ്ലസ് 7 പ്രോയും 7ഉം പുറത്തിറങ്ങുമ്പോള്‍ ഫീച്ചറുകളുടെ കാര്യത്തിലായാലും വിലയുടെ കാര്യത്തിലായാലും വണ്‍പ്ലസ് പിന്തുടര്‍ന്നുപോരുന്ന കാര്യങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാം.

Also Read: വാരണാസിയില്‍ മോദിയുടെ തോല്‍വിയാണ് ചരിത്രമാവുക: മായാവതി

6.67 ഇഞ്ച് ക്യുഎച്ച്ഡിപ്ലസ് 90 ഹെര്‍ട്‌സ് ഡിസ്‌പ്ലെയാണ് ഫോണിന്റേത്. 90 ഹെര്‍ട്‌സ് ഡിസ്‌പ്ലെ റിഫ്രഷ് റേറ്റ് ഇതുവരെ കണ്ടുവന്നിരുന്നത് അസൂസ് റോഗ് ഫോണിലും നൂബിയ റെഡ് മാജിക് എന്നീ മോഡലുകളിലുമാണ്. ഈ മോഡലുകളില്‍ ഫുള്‍എച്ച്ഡി മാത്രമാണ് റെസലൂഷന്‍ എന്നോര്‍ക്കുക. 3,120 x 1,440 ഡിസ്‌പ്ലെയാണ് വണ്‍പ്ലസ് 7 പ്രോയ്ക്ക് നല്‍കിയിരിക്കുന്നത്.

സിനിമ, ഗെയ്മിംഗ് എന്നിവയ്ക്ക് ഏറ്റവും മികച്ച അനുഭവം ഈ ഡിസ്‌പ്ലെ തരും. ആപ്പിളിന്റെയോ സാംസങ്ങിന്റെയോ ഏത് മുന്തിയ മോഡലുകളുടേയും ഡിസ്‌പ്ലേയേക്കാള്‍ മികച്ച കാഴ്ച്ചാനുഭവം ഈ സ്‌ക്രീന്‍ നല്‍കും. സെല്‍ഫി ക്യാമറയും നോച്ചും സ്‌ക്രീനില്‍ ഇല്ലാത്തതിനാല്‍ കാഴ്ച്ചയ്ക്ക് യാതൊന്നും തടസമാകില്ല. ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ എന്നുപറയാവുന്ന രീതിയില്‍ വശങ്ങളിലേക്ക് ഒഴുകിയിറങ്ങിയതാണ് 7 പ്രോയുടെ ഡിസ്‌പ്ലേ. എച്ച്ഡിആര്‍ 10 പ്ലസ് ഫീച്ചര്‍ വീണ്ടും മിഴിവ് കൂട്ടും.

ഡിസ്‌പ്ലേയുടെ മികവില്‍ ശ്രദ്ധിച്ചപ്പോള്‍ ശബ്ദ സൗന്ദര്യം വണ്‍പ്ലസ് വിട്ടുകളഞ്ഞില്ല. മുകളിലും താഴെയുമായി വണ്‍പ്ലസ് സ്പീക്കറുകളെ വിന്യസിച്ചിരിക്കുന്നു. ഡോള്‍ബി അറ്റ്‌മോസ് സ്റ്റീരിയോ സ്പീക്കറുകള്‍ ഫോണിന്റെ ശ്രാവ്യസുഖത്തിന് കരുത്ത് പകരും.

ക്വാല്‍കോം സ്‌നാപ്ഡ്രാഗന്നണ്‍ 855 പ്രോസസ്സര്‍ ലോകത്തെ ഒന്നാം നമ്പര്‍ താരംതന്നെയാണ്. ഇതിനൊപ്പം 6 ജിബി, 8 ജിബി, 12 ജിബി റാം വേരിയന്റുകളുണ്ട്. 256 ജിബി വരെ ആന്തരിക സംഭരണ ശേഷി എന്നിവയും മോഡലുകള്‍ക്കുണ്ട്. സംഭരണശേഷി കാര്‍ഡുകള്‍ ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാനാകില്ല.

പിന്നില്‍ മൂന്ന് ക്യാമറകളാണ് 7 പ്രോയ്ക്ക് നല്‍കിയിരിക്കുത്. 48 മെഗാപിക്‌സല്‍, 8 മെഗാപിക്‌സല്‍, 16 മെഗാപിക്‌സല്‍ എന്നീ ശേഷികളാണ് ക്യാമറയ്ക്കുള്ളത്. 48 മെഗാപിക്‌സല്‍ സെന്‍സര്‍ ഉപയോഗിക്കുന്ന ക്യാമറയില്‍ പിക്‌സല്‍ ബിനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു. ടെലി ലെന്‍സാണ് 8 മെഗാപിക്‌സല്‍ 78എംഎം ക്യാമറയ്ക്കുള്ളത്. പ്രധാന ക്യാമറയ്ക്കും ടെലി ലെന്‍സിനും ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സൗകര്യം നല്‍കിയിട്ടുണ്ട്.

16 മെഗാപിക്‌സല്‍ 13 എംഎം അള്‍ട്രാവൈഡ് ആംഗിള്‍ ക്യാമറയും ധാരാളം കാഴ്ച്ചകള്‍ ഉള്‍ക്കൊള്ളും. എന്നാല്‍ വൈഡ് ലെന്‍സിലൂടെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനാകുന്നില്ല എന്ന് നിരൂപണങ്ങള്‍ സൂചിപ്പിക്കുന്നു. അടുത്ത സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനില്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടേക്കും. 4കെ റെസലൂഷനില്‍ 60 ഫ്രെയിം പെര്‍ സെക്കന്റില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ 7 പ്രോയ്ക്ക് സാധിക്കും.

Also Read: “ഏതൊരു വിഡ്ഢിയാണോ കൈകാലുകള്‍ മുതലായ കര്‍മ്മേന്ദ്രിയങ്ങളെ അടക്കിവെച്ച് ഇന്ദ്രിയ വിഷയങ്ങളെ സ്മരിച്ചു കൊണ്ടിരിക്കുന്നത് അയാള്‍ കാപട്യക്കാരന്‍ എന്നറിയപ്പെടുന്നു”; മോദിയുടെ ഏകാന്ത ധ്യാനത്തെ പരിഹസിച്ച് സന്ദീപാനന്ദഗിരി

ഡിഎക്‌സ്ഒ മാര്‍ക്കില്‍ ഏറ്റവും മുന്‍പന്തിയിലാണ് ഫോണിന്റെ റേറ്റിംഗ്. വാവെയ് പി30 പ്രോയുമായി ഒരേയൊരു പോയന്റ് വ്യത്യാസമേയുള്ളൂ. അതുകൊണ്ടുതന്നെ ക്യാമറയുടെ കാര്യത്തിലും പതിവുപോലെ യാതൊരു വിട്ടുവീഴ്ച്ചയും കമ്പനി ചെയ്തിട്ടില്ല. 7 പ്രോ ഉപയോഗിച്ച് പകര്‍ത്തിയ ചില ചിത്രങ്ങള്‍ ചില മാസികകള്‍ കവര്‍ ചിത്രമാക്കിയതും ശ്രദ്ധേയമായിരുന്നു.

അതിസൂക്ഷ്മ പരിശോധനയില്‍ വാവെയ്, സാംസങ്ങ്, ആപ്പിള്‍ എന്നീ ബ്രാന്‍ഡുകളുടെ ക്യാമറയുമായി ചില സാമ്യതകളും നല്ലതും ചീത്തയുമായ ചില വിശദാംശങ്ങളും കാണാം. എന്നാല്‍ ഇതൊന്നും മികവിനെ നേരിട്ട് ബാധിക്കുന്നതല്ല. മറിച്ച് വിലക്കുറവിന്റെ ആനുകൂല്യങ്ങളുണ്ടുതാനും. പല കാര്യങ്ങളിലും ലോകത്തെ വമ്പന്മാരെ കവച്ചുവെക്കുകയും ചെയ്യുന്നു.

ഇനി സെല്‍ഫി ക്യാമറയെക്കുറിച്ചാണ് പറയാനുള്ളത്. പോപ് അപ് ആയി നിര്‍മിച്ചിരിക്കു ഈ ക്യാമറയ്ക്ക് 16 മെഗാപിക്‌സലാണ് ശേഷി. പോപ് അപ് ക്യാമറകള്‍ക്ക് ഉണ്ടായേക്കും എന്ന കരുതപ്പെടു കുറവുകള്‍ എല്ലാം തന്നെ പഠിച്ച് പരിശോധിച്ച് പ്രശ്‌നമുണ്ടാകില്ല എന്ന് ഉറപ്പുവരുത്തിയാണ് 7 പ്രോയുടെ സെല്‍ഫി ക്യാമറ പുറത്തുവന്നിരിക്കുന്നിത്. മൂന്ന് ലക്ഷം തവണ പോപ് അപ് ചെയ്താലും ക്യാമറ തകരാറിലാവിലെന്ന് വപ്ലസിന്റെ ഉറപ്പ്. എത്ര അമിതമായി ഉപയോഗിച്ചാലും അഞ്ചുവര്‍ഷത്തേക്ക് യാതൊരു തകരാറും ക്യാമറ സിസ്റ്റത്തിന് ഉണ്ടാകില്ല.

പോപ് അപ് ക്യാമറ സിസ്റ്റത്തിന്റെ കരുത്ത് വ്യക്തമാക്കാന്‍ 49.2 പൗണ്ട് ഭാരമുള്ള ഒരു സിമന്റ് കട്ട പോപ് അപ് ക്യാമറയില്‍ കൊരുത്തിട്ട് ഒരു വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ചെറിയ രീതിയിലുള്ള തട്ടലും മുട്ടലും കാര്യമാക്കേണ്ട എന്നും കമ്പനി പറയുന്നു.

ഇനിയെങ്ങാന്‍ ക്യാമറ ഉയര്‍ന്നിരിക്കുമ്പോള്‍ ഫോണ്‍ താഴെപ്പോയാലോ? പോപ് അപ് സിസ്റ്റം ഒടിയുകയോ തകരാറിലാവുകയോ ചെയ്യില്ലേ? എന്നാല്‍ അങ്ങനെ സംഭവിക്കില്ല എന്നാണ് വണ്‍പ്ലസ് പറയുന്നത്. താഴേക്ക് വീഴുന്നത് തിരിച്ചറിഞ്ഞ് ഫോണ്‍ ക്യാമറ താനെ അകത്തേക്ക് പിന്‍വലിയും!

Also Read: 24 മണിക്കൂറും പരിചാരകന്റെ സേവനം, പ്രാതല്‍, ഉച്ച ഭക്ഷണം, ചായ, അത്താഴം എല്ലാം കൃത്യസമയത്ത്, ടെലഫോണ്‍, വൈദ്യുതി സൗകര്യങ്ങള്‍ ലഭ്യമാണ്; 990 രൂപയുണ്ടെങ്കില്‍ രുദ്ര ഗുഹയില്‍ ധ്യാനിക്കാന്‍ പോകാം

അമിതമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായി സെന്‍ മോഡ് എന്നൊരു ഫീച്ചറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പല മൊബൈല്‍ ബ്രാന്‍ഡുകളും ഇതിനെതിരായി പലതും പയറ്റിയിട്ടുണ്ടെങ്കിലും ഒന്നിനും ഫലം വേണ്ടത്രയില്ല. എന്നാല്‍ സെന്‍ മോഡ് ആക്ടിവേറ്റ് ചെയ്താല്‍ 20 മിനുട്ട് നേരത്തേക്ക് ഫോണ്‍ ചത്ത് ഇരിക്കുകയേ ഉള്ളൂ. ഇത്തരത്തില്‍ നിരവധി സോഫ്റ്റ്‌വെയര്‍ സൂത്രങ്ങള്‍ ഫോണിലുണ്ട്.

ആന്‍ഡ്രോയ്ഡ് പൈ അടിസ്ഥാനപ്പെടുത്തിയാണ് ഒഎസ്. സ്‌ക്രീനില്‍ത്തന്നെ ഫിംഗര്‍പ്രിന്റ് സ്‌കാനറും പ്രവര്‍ത്തിക്കുന്നു. വണ്‍പ്ലസ് 6ടിയിലും സമാനമായ ഫീച്ചറുണ്ടായിരുന്നു. എന്നാല്‍ ഇതേ ഫീച്ചര്‍ വേഗതകൊണ്ട് വാവെയ് പി30 കടത്തിവെട്ടി. എന്നാല്‍ പി 30നേക്കാള്‍ വേഗത്തിലാണ് 7 പ്രോയുടെ ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ പ്രവര്‍ത്തിക്കുക.

30 വാട്ട് ഫാസ്റ്റ് ചാര്‍ജറാണ് ഫോണിന് ലഭിക്കുന്നത്. ഡാഷ് ചാര്‍ജിംഗ് എന്ന സാങ്കേതിക വിദ്യയില്‍നിന്ന് വാര്‍പ് ചാര്‍ജിംഗ് എന്ന പുത്തന്‍ സാങ്കേതിക വിദ്യയിലേക്ക് വണ്‍പ്ലസ് എത്തിയിരിക്കുന്നു. ഒരുമണിക്കൂര്‍പോലും ഫോണ്‍ മുഴുവന്‍ ചാര്‍ജാകാന്‍ വേണ്ടിവരില്ല. 4,000 എംഎഎച്ച് ബാറ്ററിയിലേക്ക് ചാര്‍ജ്ജ് നോക്കിനില്‍ക്കുമ്പോള്‍ ഇരച്ചുകയറും. എത്രതന്നെ കനപ്പെട്ട ഉപയോഗത്തിലും ഒരുദിവസം ഫോണ്‍ ചാര്‍ജ് നിലനിര്‍ത്തും.

ഇനി പരിശോധിക്കാനുള്ളത് വിലയാണ്. വണ്‍പ്ലസ് 7 പ്രോ ആറ് ജിബി റാമും 128 ജിബി ആന്തരിക സംഭരണ ശേഷിയുമുള്ള തുടക്ക വേരിയന്റിന് 48,999 രൂപയാണ് വില. ഇത് 256 ജിബി സംഭരണ ശേഷിയാകുമ്പോല്‍ വില 52,999 ആകുന്നു. 12 ജിബി റാമും 256 ജിബി ആന്തരിക സംഭരണ ശേഷിയും ഉള്ള വേരിയന്റിന് 57,999 രൂപയാണ്. വിലയില്‍ സ്ഥിരം ഉപഭോക്താക്കളെയും ആരാധകരേയും തൃപ്തിപ്പെടുത്താന്‍ വണ്‍പ്ലസിന് കഴിഞ്ഞിട്ടില്ല.

വണ്‍പ്ലസ് 7 തുടക്കവില 32,999 രൂപയാണ്. മൂന്ന് ക്യാമറ സിസ്റ്റം ഫോണിനില്ല. ഡ്യൂഡ്രോപ്പ് നോച്ചും ഡിസ്‌പ്ലേയിലുണ്ട്. ഇത് സെല്‍ഫി ക്യാമറയ്ക്ക് വേണ്ടിയാണ്. ഈ മോഡല്‍ കുറച്ചുകൂടി കഴിഞ്ഞേ പുറത്തുവരൂ. 7 പ്രോ ഇതിനകം വില്‍പനയാരംഭിച്ചിട്ടുണ്ട്.

Also Read: അറ്റാച്ച്ഡ് ബാത്ത് റൂം, സിസിടിവി, ചുറ്റിലും സുരക്ഷാ ഉദ്യോഗസ്ഥര്‍; മോദിയുടെ ഏകാന്ത ധ്യാനത്തിനായി ഒരുങ്ങിയത് അത്യാഢംബര ‘രുദ്ര ഗുഹ’

No comments:

Post a Comment

Post Top Ad

Your Ad Spot

Pages